Section

malabari-logo-mobile

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക്‌ സഹായവുമായി ഖത്തറിലെ ജീവകാരുണ്യ സംഘടനകള്‍

HIGHLIGHTS : ദോഹ: കടുത്ത ശൈത്യത്തേയും മഴയേയും തുടര്‍ന്ന് ബുദ്ധിമുട്ടിലായ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്കാന്‍ ഖത്തറിലെ

Syriansദോഹ: കടുത്ത ശൈത്യത്തേയും മഴയേയും തുടര്‍ന്ന് ബുദ്ധിമുട്ടിലായ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്കാന്‍ ഖത്തറിലെ ജീവകാരുണ്യ സംഘടനകള്‍ തയ്യാറാവുന്നു. തുര്‍ക്കി, ലബ്‌നാന്‍, ജോര്‍ദാന്‍, ഇറാക്ക്, കുര്‍ദിസ്താന്‍ എന്നിവിടങ്ങളിലെ ടെന്റുകളില്‍ തണുത്തു വിറച്ചു കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്കാണു സഹായമെത്തിക്കുന്നത്.
ഖത്തര്‍ റെഡ് ക്രസന്റ്, ഖത്തര്‍ ചാരിറ്റി, ഈദ് ചാരിറ്റി, റാഫ് ഫൗണ്ടേഷന്‍ എന്നിവയാണ് സഹായമെത്തിക്കുന്നത്. ലോകത്തെ ലക്ഷക്കണക്കിന് ആളുകള്‍ ഹീറ്ററുകളും ചൂട് വസ്ത്രങ്ങളും കോട്ടുകളുമായി ശീതകാലത്തെ വരവേല്‍ക്കുമ്പോള്‍ അഭയാര്‍ഥികള്‍ക്ക് കൊടും തണുപ്പില്‍ നിന്നും കനത്ത മഴയില്‍ നിന്നും രക്ഷയായി പ്രാര്‍ഥന മാത്രമാണു കൂട്ടിനെന്നു റെഡ് ക്രസന്റ് പുറത്തിറക്കിയ ലഘുലേഖയില്‍ പറയുന്നു. ഭക്ഷണം, വെള്ളം, ഭക്ഷ്യ വസ്തുക്കള്‍, ടെന്റുകള്‍, ഹീറ്ററുകള്‍, ശീത കാല വസ്തുക്കള്‍ എന്നിവ വാങ്ങുന്നതിനു സഹായം നല്‍കാന്‍ സംഘടനകള്‍ അഭ്യര്‍ഥിച്ചു.
ഖത്തര്‍ റെഡ് ക്രസന്റിന്റെ സലത്തയിലുള്ള ആസ്ഥാനത്തോ അല്‍ഖോര്‍, ഉബൈദ്‌ലി റൗണ്ട് എബൗട്ട് ബ്രാഞ്ചുകള്‍ വഴിയോ വിവിധ മാളുകളിലുള്ള ബൂത്തുകള്‍ വഴിയോ സംഭാവന നല്‍കാം. എസ് എം എസ് ഓണ്‍ലൈന്‍ സംവിധാനങ്ങളും ഉപയോഗിക്കാം. ഖത്തര്‍ ചാരിറ്റി, ഈദ് ചാരിറ്റി, റാഫ് ഫൗണ്ടേഷന്‍ എന്നിവയിലും അതത് ബ്രാഞ്ചുകള്‍ വഴിയോ എസ് എം എസ് സംവിധാനം വഴിയോ സംഭാവനകള്‍ എത്തിക്കാം.
ബ്ലാങ്കറ്റുകളും വസ്ത്രങ്ങളും ഇവിടെ നിന്ന് നേരിട്ടെത്തിക്കുന്നത് ചെലവേറിയതായതിനാല്‍ സംഭാവന പണമായി സ്വീകരിച്ച് പ്രാദേശിക വിപണിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഖത്തര്‍ റെഡ് ക്രസന്റ് പ്രതിനിധി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!