ഖത്തറില്‍ മാര്‍ച്ച് ആദ്യം വരെ മഴയ്ക്കു സാധ്യത

ദോഹ: രാജ്യത്ത് മാര്‍ച്ച് ആദ്യം വാരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വരുന്ന ഒരാഴ്ച ഖത്തറില്‍ അസ്ഥിര കാലവസ്ഥയായിരിക്കും. ശനി, ഞായര്‍,തങ്കള്‍ ദിവസങ്ങളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളത്.

ഞാറാഴ്ച ശക്തമായ പൊടിക്കാറ്റടിക്കാനും സാധ്യതയുണ്ട്. ഗള്‍ഫ് മേഖലയില്‍ രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദമാണ് മഴ പെയ്യാന്‍ കാരണം.