ഖത്തറില്‍ കത്തുന്ന ചൂടില്‍ ചുട്ടുപൊള്ളി ജനജീവിതം; നാളെ മഴപെയ്യുമെന്ന്‌ കാലാവസ്ഥാ റിപ്പോര്‍ട്ട്‌

Untitled-1 copyദോഹ: ജനജീവിതത്തെ ദുരിതത്തിലാക്കി ഖത്തറില്‍ കനത്ത ചൂട്‌ തുടരുന്നു. ഇന്ന്‌ 48 ഡിഗ്രി ചൂടാണ്‌ അനുഭവപ്പെട്ടത്‌. ഇതുകൊണ്ട്‌ തന്നെ രാത്രികാലങ്ങളില്‍ ആര്‍ദ്രത വര്‍ധിക്കുമെന്ന്‌ കലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. തീരപ്രദേശങ്ങളില്‍ ആകാശം മേഘാവൃതമായിരിക്കുമെന്നും ഖത്തറിലെ മധ്യഭാഗങ്ങളില്‍ നാളെ ഉച്ചയോടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ഏറ്റവും കൂടുതല്‍ ചൂട്‌ അനുഭവപ്പെടുന്നത്‌്‌ ബാന്തയിലും ട്യൂറയ്‌നയിലുമാണ്‌.48 ഡിഗ്രി സെല്‍ഷ്യസാണ്‌ ഇവിടെ ചൂട്‌ അനുഭവപ്പെടുന്നത്‌. ഷീഹാനിയ, അല്‍റായാന്‍, കരാന, ജുമൈലിയ തുടങ്ങിയ സ്ഥലങ്ങളില്‍ 47 ഡിഗ്രി ചൂടാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

രാജ്യത്ത്‌ എല്ലായിടത്തും സക്തമായ ചൂട്‌ അനുഭവപ്പെടുന്നതിനാല്‍ ആരും സൂര്യപ്രകാശം നേരിട്ട്‌ ഏല്‍ക്കരുതെന്ന്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.