Section

malabari-logo-mobile

ഖത്തറില്‍ ഹമദ് വിമാനത്താവളത്തില്‍ സുരക്ഷാ സ്‌ക്രീനിങ് വര്‍ധിപ്പിച്ചു

HIGHLIGHTS : ദോഹ: ഹമദ് അന്താരാഷ്ട്ര വിമാത്താവളത്തില്‍ സുരക്ഷാ സ്‌ക്രീനിങ് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. ഇനിമുതല്‍ സ്‌ക്രീനിങ്ങിനായി യാത്രക്കാര്‍ക്ക് കൂടുതല്‍ സമയ...

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാത്താവളത്തില്‍ സുരക്ഷാ സ്‌ക്രീനിങ് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. ഇനിമുതല്‍ സ്‌ക്രീനിങ്ങിനായി യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം ആവശ്യമുണ്ടിയിരിക്കില്ല.

രണ്ട് പുതിയ ട്രാന്‍സ്ഫര്‍ പോയിന്റുകളാണ് വടക്കും തെക്കും ഭാഗങ്ങളിലായി വന്നിരിക്കുന്നത്. ഇതോടെ ട്രാന്‍സ്ഫര്‍ പോയിന്റുകള്‍ നാലെണ്ണമായി. ഇത് യാത്രക്കാര്‍ ട്രാന്‍സ്ഫര്‍ ഭാഗത്തേക്ക് നടക്കുന്ന ദൂരം കുറയുകയും സുരക്ഷാ സ്‌ക്രീനിങ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഇതുകൊണ്ട് ഇനിമുതല്‍ സുരക്ഷാ പരിശോധനകള്‍ക്കായി അഞ്ച് മിനിട്ടില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് കാത്ത് നില്‍ക്കേണ്ടിവരില്ല.

sameeksha-malabarinews

ഖത്തര്‍ ആഭ്യന്തരമന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ചാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാസംഘം സ്‌ക്രീനിങ് നടത്തുന്നത്.

പുതിയ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കാനായി എട്ടുമാസത്തെ സമയം വേണ്ടിവന്നതായി അധികൃതര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!