ഖത്തറില്‍ ഒരു വര്‍ഷം ജോലി ചെയ്താല്‍ തൊഴിലാളിക്ക് ഗ്രാറ്റുവിറ്റി നല്‍കണം

ദോഹ: രാജ്യത്ത് ഒരുവര്‍ഷമോ അതില്‍ കൂടുതലോ ജോലി ചെയ്ത തൊഴിലാളിക്ക് അവരുടെ തൊഴില്‍ കരാര്‍ അവസാനിക്കുന്ന അവസരത്തില്‍ എന്‍ഡ് ഓഫ് സര്‍വീസ് ഗ്രാറ്റുവിറ്റി നല്‍കിയിരിക്കണം. തൊഴിലാളിക്ക് ലഭിക്കാവുന്ന ആനുകൂല്യം രണ്ട് കക്ഷികളും ചേര്‍ന്നു നിശ്ചയിക്കാവുന്നതാണ്. എന്നാല്‍ ഒരോ വര്‍ഷത്തെ സര്‍വീസിനും മൂന്നാഴ്ചത്തെ അടിസ്ഥാന ശമ്പളം കുറയാന്‍ പാടില്ല. ജോലി ചെയ്ത കാലയളവിനനുസരിച്ചായിരിക്കണം ഇത് നല്‍കേണ്ടത്.

അതെസമയം തൊഴില്‍ നിയമത്തിലെ 61 ാം വകുപ്പുപ്രകാരം ജോലിയില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളിക്ക് എന്‍ഡോ ഓഫ് സര്‍വീസ് ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടായിരിക്കില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തൊഴിലാളിയില്‍ നന്നും കമ്പനിക്ക് എന്തെങ്കിലും തുക തിരിച്ച് ലഭിക്കാനുണ്ടെങ്കില്‍ അത് ഈ ആനുകൂല്യത്തില്‍ നിന്നും കുറയ്ക്കാവുന്നതാണ്.

2005 ജനുവരി മുതല്‍ തൊഴില്‍ കരാറില്‍ രേഖപ്പെടുത്തിയാലും ഇല്ലെങ്കിലും എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ കരാര്‍ അവസാനിക്കുമ്പോള്‍ എന്‍ഡ് ഓഫ് സര്‍വീസ് ഗ്രാറ്റുവിറ്റി നല്‍കിയിരിക്കണം.

ഗ്രാറ്റുവിറ്റി എത്രയാണെന്ന് അറിയാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ കാല്‍കുലേറ്റര്‍ ഉപയോഗിക്കാം.