ഖത്തറില്‍ ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതിക്ക് ഒരു വര്‍ഷം തടവ്

ദോഹ: ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതിക്ക് ഒരു വര്‍ഷം തടവും നാടുകടത്തലും കോടതി വിധിച്ചു. സ്വര്‍ണാഭരണം മോഷ്ടിച്ച പ്രതിയുടെ അസാന്നിധ്യത്തിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.

പ്രതി ജ്വല്ലറിയില്‍ ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തി ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. ഇയാള്‍ മോഷണം നടത്തുന്നത് സിസിടിവിയില്‍ വ്യക്തമായിരുന്നു. ഇയാളില്‍ നിന്നും കണ്ടെത്തിയ ആഭരണങ്ങല്‍ ജ്വല്ലറിയിലേക്കു തന്നെ മടക്കി നല്‍കിയിരുന്നു.