ഖത്തറില്‍ പ്രാദേശിക കച്ചവടക്കാര്‍ സ്വര്‍ണ ഇറക്കുമതിക്കായി പുതിയ വിപണിയിലേക്ക്

ദോഹ: അയല്‍രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുന്ന സാഹചര്യത്തില്‍ സ്വര്‍ണ ഇറക്കുമതിക്കായി പ്രാദേശിക വ്യാപാരികള്‍ പുതിയ വിപണി തേടിയിരിക്കുകയാണ്. സിംഗപ്പൂര്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നും പ്രാദേശിക വിപണിയിലേക്കാവശ്യമായ സ്വര്‍ണം ഇറക്കുമതി ചെയ്യാനുള്ള ഒരുക്കത്തിലാണ് വ്യാപാരികള്‍.

കസ്റ്റംസ് നികുതി എത് രാജ്യങ്ങളിലേക്കിള്ള കയറ്റുമതിക്കും ഒരുപോലെ ആയതിനാല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് അധിക ചെലവ് വരില്ലെന്നാണ് വ്യാപാരികളുടെ വിശ്വാസം. ഇക്കാര്യം കൊണ്ട് സ്വര്‍ണ വിലയില്‍ ഒരു കാരണവശാലും വര്‍ധനവുണ്ടാകില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി. ഇപ്പോള്‍ വിപണയിലേക്ക് ആവശ്യമുളള സ്വര്‍ണം കരുതലിലുണ്ട്.

നേരത്തെ ബഹ്‌റൈന്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് മാസത്തിലൊരിക്കല്‍ മുപ്പത് കിലോയോളം സ്വര്‍ണമാണ് ഇറക്കുമതി ചെയ്തിരുന്നത്.