Section

malabari-logo-mobile

ഖത്തറില്‍ കഹ്‌റാമയുടെ സൗജന്യ പാര്‍ക്കിങ്

HIGHLIGHTS : ദോഹ: വാഹന ഉടമകള്‍ക്ക് ആശ്വാസമായി ഖത്തറില്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്റെ (കഹ്‌റാമ)യുടെ പാര്‍ക്കിങ് സൗകര്യത്തോടു കൂടിയുളള പു...

ദോഹ: വാഹന ഉടമകള്‍ക്ക് ആശ്വാസമായി ഖത്തറില്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്റെ (കഹ്‌റാമ)യുടെ പാര്‍ക്കിങ് സൗകര്യത്തോടു കൂടിയുളള പുതിയ സബ് സ്റ്റേഷന്‍. അല്‍ ഗാനിം ബസ് സ്റ്റേഷന് സമീപത്തെ സൂഖില്‍ പാര്‍ക്കിങ് തേടി അലയാതെത്തന്നെ സുരക്ഷിതമായും അനായാസവുമായി വാഹം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് കഹ്‌റാമയുടെ കേന്ദ്രത്തിലുള്ളത്.

ഫര്‍ദാന്‍ ടവറിനോട് ചേര്‍ന്നുള്ള കഹ്‌റാമയുടെ പുതിയ സബ്‌സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് പാര്‍ക്കിങ് സൗജന്യമാണ്. പാര്‍ക്കിങ് പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് സമീപത്തെ സൂഖിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം കഹ്‌റാമ സജ്ജമാക്കിയത്.

sameeksha-malabarinews

പാര്‍ക്കിങ് കേന്ദ്രത്തില്‍ പൂര്‍ണ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 270 ഓളം വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. 24 മണിക്കൂറം പാര്‍ക്കിങ് അനുവദിച്ചിട്ടുള്ള കഹാറാമയുടെ കേന്ദ്രത്തെ കുറിച്ച് ആളുകള്‍ കേട്ടറിഞ്ഞ് എത്തിതുടങ്ങുന്നതെയൊള്ളു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!