ഖത്തര്‍- ഫലസ്തീന്‍ ഫുട്ബാള്‍ മത്സരം ഇന്ന്

ദോഹ: വെസ്റ്റ് ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ദേശീയ ഫുട്ബാള്‍ ടീം ഫലസ്തീന്‍ ദേശീയ ടീമുമായി ഏറ്റുമുട്ടുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അല്‍ സദ്ദ് സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന ചടങ്ങുകള്‍ വീക്ഷിക്കുന്നതിനും വാശിയേറിയ മത്സരം ആസ്വദിക്കുന്നതിനും ഖത്തര്‍ ദേശീയ ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ ഫുട്ബാള്‍ പ്രേമികളേയും അല്‍ സദ്ദ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്റ് ശംസുദ്ദീന്‍ ഒളകര പത്രക്കുറിപ്പില്‍ അറിയിച്ചു. കളി കാണുന്നതിനുള്ള സൗജന്യ പാസുകള്‍ അല്‍ സദ്ദ് സ്റ്റേഡിയം പരിസരത്ത് ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.