Section

malabari-logo-mobile

ഖത്തറില്‍ തൊഴിലാളികള്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങളില്‍ ഹോട്ടല്‍ ഭക്ഷണം തയ്യാറാക്കരുത്

HIGHLIGHTS : ദോഹ: തൊഴിലാളിള്‍ തങ്ങളുടെ പാര്‍പ്പിട സമുച്ചയങ്ങളില്‍് പുറമെ നിന്നുള്ള ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നതും അത് അവിടെ വെച്ച് പാകം ചെയ്ത് വില്‍പ്പനയ്ക്ക...

ദോഹ: തൊഴിലാളിള്‍ തങ്ങളുടെ പാര്‍പ്പിട സമുച്ചയങ്ങളില്‍് പുറമെ നിന്നുള്ള ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നതും അത് അവിടെ വെച്ച് പാകം ചെയ്ത് വില്‍പ്പനയ്ക്കായി പുറമേക്ക് കൊണ്ടുപോകുന്നതും നിയമലംഘനമാണെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ ആ സ്ഥാപനം അടച്ചും പൂട്ടുന്നതിലേക്കു പിഴയും തടവും അടക്കേണ്ടതായി വരുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കഴിഞ്ഞദിവസം അധികൃതര്‍ നടത്തിയ പരിശോധനയില്‍ നജ്മയിലെ തൊഴിലാളി പാര്‍പ്പിട സമുച്ചയത്തിനുള്ളില്‍ പുറമെ നിന്നുള്ള ഭക്ഷണശാലയിലേക്ക് പാചകം ചെയ്തു കൊടുക്കുന്നത് പിടികൂടിയിരുന്നു. ദോഹ നഗരസഭയിലെ ആരോഗ്യ നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായാണ് പാചകം നടക്കുന്നതെന്നും സാധനങ്ങള്‍ സൂക്ഷിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. അകലെയുള്ള ഭക്ഷണ ശാതലകളിലേക്ക് ഭക്ഷണം പാചകം ചെയ്ത് കൊണ്ടുപോകുമ്പോള്‍ ആഹാര സാധനങ്ങള്‍ മലിനമാകാനുള്ള സാഹചര്യങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. തൊഴിലാളികള്‍ താമസ സ്ഥലത്ത് സംഭരണശാലയാക്കുന്നതും പാചകം ചെയുന്നതുമെല്ലാം കുറഞ്ഞ വാടക കൊടുത്താല്‍ മതിയെന്നതിനാലാണ്. എന്നാല്‍ ഇക്കാര്യം ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ തീരുമാനം.

sameeksha-malabarinews

രാജ്യത്തെ എല്ലാ ഭക്ഷണശാലകളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നും ഭക്ഷണം പാചകം ചെയ്യുന്നതും സൂക്ഷിക്കുന്നതും പ്രത്യേക സ്ഥലങ്ങളില്‍ ശുചിത്വത്തോടെയായിരിക്കണമെന്നും നഗരസഭ വ്യക്തമാക്കി. നിയമലഘനം നടത്തുന്നവരെ കണ്ടെത്താനായി കര്‍ശന പരിശോധന തുടര്‍ന്നു വരികയാണ് അധികൃതര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!