ഖത്തറിലേക്കുള്ള വിമാനങ്ങള്‍ക്ക് ആകാശാതിര്‍ത്തി തുറന്നു കൊടുക്കുന്നു

ദുബായ്: ഉപരോധത്തെ തുടര്‍ന്ന് ഖത്തറിലേക്കുള്ള വിമാനങ്ങളുടെ പ്രവേശനം നിരോധിച്ച ആകാശാതിര്‍ത്തി തുറന്നുകൊടുക്കാന്‍ തീരുമാനം. ഉപരോധം പ്രഖ്യാപിച്ച യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. അതെസമയം ഈ ആനുകൂല്യങ്ങള്‍ ഖത്തറിന്റെ വിമാനങ്ങള്‍ക്ക് ലഭ്യമല്ല.

ഇവരുടെ ഉപാധികള്‍ അംഗീകരിച്ച് നേരത്തെ അപേക്ഷിക്കുകയാണെങ്കില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഇത് ഏറെ ഗുണകരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മാത്രവുമല്ല അനുമതി ലഭിക്കുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും ഖത്തറിലേക്ക് യുഎഇയ്ക്ക് മുകളിലൂടെ പറക്കാന്‍ കഴിയും. 24 മണിക്കൂര്‍ മുമ്പ് ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവരുടെ പട്ടിക നല്‍കി അനുമതി വാങ്ങിയാല്‍ മറ്റ് രാജ്യങ്ങളിലെ സ്വകാര്യ വിമാനകമ്പനികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

ഉപരോധത്തെ തുടര്‍ന്ന് ഖത്തറിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ ഇറാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ വഴി ഇന്ത്യയിലേക്കുള്ള വ്യോമപാതയില്‍ മാറ്റം വരുത്തിയിരുന്നു.

Related Articles