ഖത്തറിലെ പാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ നാലായിരം പശുക്കള്‍ വിമാനമാര്‍ഗം എത്തുന്നു

ദോഹ: രാജ്യത്തെ പാല്‍പ്രതിസന്ധി പരിഹരിക്കാന്‍ വിമാനമാര്‍ഗം നാലായിരം പശുക്കള്‍ ഖത്തറിലെത്തുന്നു. ഖത്തര്‍ സ്വദേശിയായ പ്രമുഖ വ്യവസായി മൗത്താഫ് അല്‍ ഖയാത്താണ് പശുക്കളെ ഇറക്കുമതി ചെയ്യുന്നത്. ആസ്‌ത്രേലിയ, അമേരിക്ക എന്നിവിടിങ്ങളില്‍ നിന്നാണ് രാജ്യത്തിന് ആവശ്യമയാ പശുക്കളെ എത്തിക്കുന്നത്.

അറുപത് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളിലാണ് പശുക്കളെ കൊണ്ടുവരുന്നത്. ഇതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞു. മിക്കച്ചയിനം പശുക്കളെ ഖത്തറിലെത്തിച്ച് ഇവിടെ പാല്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് അല്‍ഖായത്ത് പറഞ്ഞു. ഇതിനായി ഖത്തറിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലെ പുല്‍മൈതാനികള്‍ തയ്യാറാക്കി വരികയാണ്. ഈ മാസം അവസാനത്തോടെ ഖത്തറിന്റെ സ്വന്തം പാല്‍ വിപണിയിലിറക്കാമെന്ന പ്രതീക്ഷയിലാണിവര്‍.

ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നു എന്നാരോപിച്ച് യുഎഇ, സൗദി അറേബ്യ തുടങ്ങിയ അഞ്ച് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ പ്രതിരോധം തീര്‍ത്ത സാഹചര്യത്തിലാണ് ഈ നടപടി.