വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു;ഖത്തറില്‍ നിന്ന് കേരളത്തിലെത്താന്‍ ഒരു ലക്ഷത്തിനടുത്ത് ചിലവുവരും

ദോഹ: ഖത്തറില്‍ വിമാനടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. ഈദുല്‍ ഫിത്തര്‍ അവധിയെത്തുടര്‍ന്ന് നാട്ടിലേക്കുള്ള യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതോടെയാണ് വിമാനടിക്കറ്റുകളുടെ നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത്. ഖത്തറില്‍ നിന്നും കൊച്ചിയിലെത്താന്‍ തൊണ്ണൂറ്റിയേഴായിരം രൂപയ്ക്ക് മുകളില്‍ വരെ എത്തിനില്‍ക്കുകയാണ് ഇപ്പോള്‍ ടിക്കറ്റ് നിരക്ക്.

ഖത്തറിനുമേല്‍ യുഎഇ ഉപരോധം തീര്‍ത്ത സാഹചര്യത്തില്‍ യുഎഇ ആസ്ഥാനമാക്കിയുളള നാല് വിമാനങ്ങള്‍ ദോഹയിലേക്കുളള സര്‍വീസ് റദ്ദാക്കിയ സാഹചര്യത്തിലാണ് നിരക്ക് വര്‍ധനവ് ഇത്രമേല്‍ വര്‍ധിച്ചിരിക്കുന്നത്.

ഖത്തറില്‍ നിന്ന് നേരിട്ടുള്ള സര്‍വ്വീസ് മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. നാളെമുതല്‍ ഖത്തറില്‍ സ്‌കൂളുകള്‍ക്ക് അവധി തുടങ്ങുകയാണ്. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ എണ്ണം വര്‍ധിച്ച തോടെയാണ് വേണ്ടത്ര വിവമാനസര്‍വ്വീസുകള്‍ ഇല്ലാത്ത അവസ്ഥയില്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രവാസികള്‍ക്ക് ഏറെ തിരിച്ചടിയായിരിക്കുകയാണ് വിമാന ടിക്കറ്റുകളുടെ നിരക്ക് വര്‍ധനവ്.

Related Articles