ഖത്തറിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കല്‍; മലയാളികള്‍ ഉടള്‍പ്പെടെ ആശങ്കയില്‍

Story dated:Monday June 5th, 2017,05 22:pm

ദുബായ്: യുഎഇ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതോടെ ഇവിടെ നിന്നുള്ള വിമാന സര്‍വീസും നിര്‍ത്തലാക്കി. ഇതോടെ മലയാളികളുള്‍പ്പെടെയുള്ള വിദേശികള്‍ ആശങ്കയിലായിരിക്കുകയാണ്. യുഎഇയില്‍ നിന്നുള്ള എമിറേറ്റ്‌സ്, എത്തിഹാദ് എയര്‍വേയ്‌സ്, എയര്‍ അറേബ്യ വിമാനങ്ങളാണ് ദോഹയിലേക്കുള്ള സര്‍വീസുകളാണ് ചൊവ്വാഴ്ച മുതല്‍ നിര്‍ത്തലാക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഫ്‌ളൈ ദുബായ് സര്‍വ്വീസ് നിര്‍ത്തി. അതെസമയം ഈ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ദോഹയില്‍ 00974 4 4227350/51 എന്ന നമ്പരിലും ദുബായില്‍(00971) 600 544445 എന്ന നമ്പറിലും ബന്ധപ്പെട്ട് പണം കൈപറ്റണമെന്ന് അധികൃതര്‍ അറിയിച്ചു.

യുഎഇയിലെ ഒട്ടേറെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഖത്തറിലും ബിസിനസ് ഉള്ളവരാണ്. പല പ്രമുഖ കമ്പനികള്‍ക്കും ഖത്തറില്‍ നിരവധി ശാഖകളാണ് ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് ദിവസവും യാത്രച്ചെയ്യുന്നവര്‍ തങ്ങളുടെ ബിസിനസ് എന്താകുമെന്ന് ഇതോടെ ആശങ്കയിലായിരിക്കുകയാണ്.

ഇതിനുപുറമെ ഖത്തറിലും യുഎഇയിലുമായി ജോലി ചെയ്യുന്ന ഭാര്യഭര്‍ത്തക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ഇത് സാരമായി ബാധിക്കും. മാസത്തില്‍ ഒരു തവണ അങ്ങോട്ടോ ഇങ്ങോട്ടോ യാത്രെചെയ്യുന്നവരാണ് മലയാളികല്‍ ഉള്‍പ്പെടെുള്ള ഈ കൂടംബങ്ങള്‍. ഇതിനുമപുറമെ വിനോദ സഞ്ചാരമേഖലെയും ഇത് സാരമായി തന്നെ ബാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

കര-ജല മാര്‍ഗമുള്ള ഗതാഗതവും യുഎഇ നിര്‍ത്തലാക്കിയത് ഏത് തരത്തില്‍ ബാധിക്കുമെന്ന് ഉറ്റ് നോക്കുകയാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍.

ഭീകരസംഘടനയ്ക്കുവേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് യുഎഇ, സൗദി, ബഹ്‌റൈന്‍,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായി നയതന്ത്രബന്ധം അവസാനിപ്പിച്ചിരിക്കുന്നത്.