ഖത്തറില്‍ പ്രവേശന കവാടത്തില്‍ പ്രവാസികള്‍ വിരലടയാളം രേഖപ്പെടുത്തണം

untitled-1-copyദോഹ: രാജ്യത്തേക്ക് പ്രവേശിക്കുന്ന അതെസമയം തന്നെ പ്രവാസികള്‍ വിരലടയാളം രേഖപ്പെടുത്താനുള്ള പദ്ധത്തി നടപ്പിലാക്കാനൊരുങ്ങുന്നു. ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സി ഇ ഐ ഡി) ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസ്സര്‍ അബ്ദുല്ല അല്‍ മഹ്മൂദാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ രാജ്യത്തെത്തുന്ന പ്രവാസികള്‍ രാജ്യത്തെത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് വിരലടയാള കേന്ദ്രത്തിലെത്തി വിരലടയാളം രേഖപ്പെടുത്താറുള്ളത്. എന്നാല്‍ ഇതിന് പകരമായിട്ടാണ് രാജ്യത്തേക്ക് പ്രവേശിക്കുന്ന സമയത്ത് തന്നെ വിമാനത്താവളത്തില്‍ വിരലടയാളം രേഖപ്പെടുത്താനുള്ള സംവിധാനം നടപ്പിലാക്കാന്‍ പോകുന്നത്. വിമാനത്താവളങ്ങളില്‍ മാത്രമല്ല രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലാ പ്രവേശന കവാടങ്ങളിലും തുറമുഖങ്ങളിലും വിരലടയാളം രേഖപ്പെടുത്താം. പദ്ധതിയുടെ പരീക്ഷണ ഘട്ടം അടുത്ത നാല് മാസത്തിനുള്ളില്‍ തന്നെ ആരംഭിക്കുമെന്ന് അല്‍ മഹ്മൂദ് അറിയിച്ചു.

രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലാ പ്രവേശന കവാടങ്ങളിലും തുറമുഖങ്ങളിലും വിരലടയാളം രേഖപ്പെടുത്താം. ഇതുവഴി രാജ്യത്തേക്ക് പ്രവേശിക്കുന്ന വ്യക്തികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണോ, ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരാണോ തുടങ്ങിയ കാര്യങ്ങള്‍ തിരിച്ചറിയാന്‍ ഹൈടെക് യന്ത്രങ്ങള്‍വഴി സാധിക്കും. സി ഇ ഐ ഡിയിലെ ഡേറ്റാബേസുമായി ബന്ധിപ്പിച്ചായിരിക്കും മെഷീനുകളുടെ പ്രവര്‍ത്തനം. നിലവില്‍ ഏകദേശം 50 ലകഷത്തോളം വിരലടയാളങ്ങളാണ് ഡേറ്റാബേസിലുള്ളത്.

പുതിയ യന്ത്രങ്ങള്‍ സുരക്ഷാ പട്രോള്‍ വിഭാഗത്തിലും ആഭ്യന്തര മന്ത്രാലയത്തിന്റെ മറ്റ് വകുപ്പുകളിലും ഒരുമാസത്തിനുളളില്‍ തന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ ഈ സംവിധാനം നിലവില്‍ വരുന്നതോടെ വൈദ്യപരിശോധനയ്ക്ക് മുമ്പ് തന്നെ പ്രവാസികളുടെ വിരലടയാള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിരിക്കും. ഇത് നടപ്പിലാക്കുന്നതോടെ സുരക്ഷാ വിഭാഗത്തിന്റെ സഹായമില്ലാതെ തന്നെ ഐ ഫോണിന്റെ വലിപ്പമുള്ള ഉപകരണത്തിലൂടെ പെട്ടന്നു തന്നെ ഒരു വ്യക്തിയുടെ പശ്ചാത്തലം തിരിച്ചറിയാന്‍ കഴിയും.

Related Articles