ഖത്തറില്‍ ഗര്‍ഭിണികള്‍ക്ക് നോമ്പെടുക്കാന്‍ അനുമതി നേടണം

ദോഹ: രാജ്യത്ത് ഗര്‍ഭിണികളായ സ്ത്രീകളുടെ ആരോഗ്യത്തിന് പ്രാധ്യം നല്‍കി അധികൃതര്‍ അരംഗത്ത്. ഇതുപ്രകാരം ഗര്‍ഭിണികള്‍ നോമ്പെടുക്കാന്‍ ഡോക്ടറുടെ അനുവാദം തേടിയിരിക്കണമെന്ന് പ്രാഥമികാരോഗ്യ കോര്‍പ്പറേഷന്‍(പി.എച്ച്.സി.സി) അധികൃതര്‍ വ്യക്തമാക്കി.

ഗര്‍ഭിണികള്‍ മറ്റ് രോഗങ്ങള്‍ ഒന്നു തന്നെ ഇല്ലെന്നു ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കണം നോമ്പടുക്കേണ്ടതെന്ന് പി.എച്ച്.സി.സി ഫാമിലി ഡോക്ടര്‍ മറിയം അല്‍ ഫദാലഹ് നിര്‍ദേശിച്ചു. ഗര്‍ഭകലാത്ത് ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ള സ്ത്രീകള്‍ നോമ്പെടുത്താല്‍ അത് കുഞ്ഞിനെ ദോഷമായി ബാധിക്കും എന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാന മെന്നും അവര്‍ വ്യക്തമാക്കി.