വിലാസമോ, സ്ഥാപനമോ ഇല്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങരുത്;പരസ്യങ്ങളിലെ ചതിക്കുഴിയില്‍ വീഴരുത്;ഖത്തര്‍ വാണിജ്യ മന്ത്രാലയം

ദോഹ: ഉപഭോക്താക്കള്‍ വ്യാജ പരസ്യങ്ങളിലും പ്രമോഷനുകളിലും പെട്ട് വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി ഖത്തര്‍ സാമ്പത്തിക മന്ത്രാലയം രംഗത്ത്. റംസാനായതോടെ നിയന്ത്രണങ്ങള്‍ മറികടന്ന് വിപണിപിടിച്ചടക്കിയിയ വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പോടെയാണ് മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വഴിയും മൊബെല്‍ വഴിയും ഉത്പന്നങ്ങളുടെ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് അതിശയിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നവരുണ്ടെന്നു ഇത്തരം ഉത്പന്നങ്ങളുടെ പ്രമോട്ടര്‍മാര്‍ക്ക് വാണിജ്യ സ്ഥാപനമോ കൃത്യമായ വാണിജ്യ സമുച്ചയമോ ഉണ്ടോ എന്ന കാര്യവും ഉറപ്പുവരുത്തണം. വില്‍പ്പനയ്ക്ക് ഔദ്യോഗിക സ്ഥലം ഇല്ലാത്ത ഏത് തരം ഉത്പ്പന്നമാണെങ്കിലും അത് ഒഴിവാക്കണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരത്തിലുള്ള കുറവിനെ തുടര്‍ന്നും ഇവയുടെ പ്രമോഷനുകള്‍ക്ക് വളരെ ആകര്‍ഷകമായ തരത്തില്‍ പരസ്യങ്ങളും പ്രമോഷനുകളും നല്‍കുന്നുണ്ട്.

ഇതിനെല്ലാം പുറമെ മൊബൈല്‍ വഴി സംസാരിച്ച് ഉത്പന്നങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കണം. പ്രമോഷന്‍ ഓഫറുകള്‍ വഴി വാങ്ങുന്ന ഉത്പന്നങ്ങള്‍ വ്യാജമാണെങ്കില്‍ 16001 എന്ന നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ പറയുന്നു.