ഖത്തറില്‍ നിന്നുള്ള കയറ്റുമതിയില്‍ വന്‍ കുതിപ്പ്; ഏറ്റവും കൂടുതല്‍ ഇന്ത്യയിലേക്ക്

ദോഹ: ഖത്തറില്‍ നിന്നുള്ള കയറ്റുമതിയില്‍ വന്‍ സാമ്പത്തിക കുതിപ്പ്. ഓഗസ്റ്റമാസത്തില്‍ ഖത്തറില്‍ നിന്നുള്ള കയറ്റുമതിയില്‍ ഇന്ത്യയാണ് ഒന്നാമത്. അതെസമയം ഖത്തറിലേക്കുള്ള ഇറക്കുമതിയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഉള്ളത്.

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റിഅയക്കുന്നത് പ്രകൃതിവാതകവും പെട്രോളിയം ഉല്‍പ്പന്നങ്ങളുമാണ്. ആകെ 2641 കോടി റിയാലിന്റെ കയറ്റുമതിയാണ് ഖത്തര്‍ നടത്തിയത്. അതില്‍ 439 കോടി റിയാലിന്റെ കയറ്റുമാതിയാണ് ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയിലേക്ക് നടത്തിയിരിക്കുന്നത്.

ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ അമേരിക്കയാണ് ഒന്നാമതെത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ചൈനയാണ്. ഇറകുമതിയേക്കാള്‍ വന്‍ കുതിപ്പാണ് കയറ്റുമതിയില്‍ ഖത്തറില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.