Section

malabari-logo-mobile

ഖത്തറില്‍ എക്‌സിറ്റ് പെര്‍മിറ്റ് പൂര്‍ണമായും സൗജന്യമാക്കി

HIGHLIGHTS : ദോഹ: രാജ്യത്ത് എക്‌സിറ്റ് പെര്‍മിറ്റ് പൂര്‍ണമായും സൗജന്യമാക്കിയതയി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ വ്യക്തിഗത സ്പോണ്‍സര്‍ഷിപ്പിലുള്ളവര്‍ ...

ദോഹ: രാജ്യത്ത് എക്‌സിറ്റ് പെര്‍മിറ്റ് പൂര്‍ണമായും സൗജന്യമാക്കിയതയി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ വ്യക്തിഗത സ്പോണ്‍സര്‍ഷിപ്പിലുള്ളവര്‍ രാജ്യം വിടുന്ന ഓരോ തവണയും കമ്പനി വിസയുള്ളവരും ഒറ്റത്തവണ ഉപയോഗിക്കാവുന്നതും ഏഴു ദിവസം മാത്രം കാലാവധിയുള്ളതുമായ എക്സിറ്റ് പെര്‍മിറ്റിനും 10 റിയാല്‍ അടക്കണമായിരുന്നു. ഇതിനാണ് മാറ്റം വന്നിരിക്കുന്നത്. ഇപ്പോള്‍ 10, 20, 30 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതും ഒരു വര്‍ഷത്തേക്ക് താല്‍പ്പര്യത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന രീതിയിലും സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. പെര്‍മിറ്റുകള്‍ എല്ലാം തന്നെ സമയപരിധിക്കുള്ളില്‍ ഒന്നിലധികം തവണ ഉപയോഗിക്കാന്‍ കഴിയും.

ഈ സംവിധാനം യാഥാര്‍ഥ്യമായതോടെ പ്രവാസികള്‍ മുന്‍കൂട്ടി എക്സിറ്റ് പെര്‍മിറ്റുകള്‍ എടുത്തുവെക്കാനും തുടങ്ങിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഖത്തരി കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്നുള്ള എക്സിറ്റ് പെര്‍മിറ്റും സൗജന്യമാണ്.

sameeksha-malabarinews

പ്രവാസികള്‍ രാജ്യത്ത് നിന്ന് പുറത്തുപോകുന്നതിനുള്ള എക്സിറ്റ് പെര്‍മിറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് നടപ്പാകുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിനാല്‍ ഇനി പ്രിന്‍റൗട്ടും നല്‍കുന്നതായിരിക്കില്ല. എക്സിറ്റ് പെര്‍മിറ്റിന് രേഖ ആവശ്യമില്ളെന്നും സൗജന്യമായാണ് അനുവദിക്കുക എന്നും അറിയിപ്പില്‍ പറയുന്നു. മെത്രാഷ് രണ്ടു വഴിയോ മന്ത്രാലയത്തിന്‍്റെയോ ഹുകൂമിയുടെയോ വെബ്സൈറ്റുകള്‍ വഴിയോ എക്സിറ്റ് പെര്‍മിറ്റിന്‍െറ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!