ഖത്തറില്‍ ഉദ്യോഗസ്ഥന്‌ കൈകൂലി കൊടുത്ത്‌ പ്രവാസിക്ക്‌ ഒരുവര്‍ഷം തടവും ആയിരം റിയാല്‍ പിഴയും

fbdb6b62-c940-426a-a229-42485f2f4473 copyദോഹ: അതിര്‍ത്തിയിലെ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുത്ത് രാജ്യം വിടാന്‍ ശ്രമം നടത്തിയ അറബ് പ്രവാസിക്ക് ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവും ആയിരം റിയാല്‍ പിഴയും വിധിച്ചതായി അര്‍റായ റിപ്പോര്‍ട്ട് ചെയ്തു.

നിരവധി കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തപ്പെട്ടതിനെ തുടര്‍ന്ന് രാജ്യം വിടുന്നതിന് നിരോധനമുള്ളയാളാണ് അബു സംറ അതിര്‍ത്തി പോസ്റ്റിലെ  ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്തത്.

ശരിയായ രേഖകളില്ലാതെ ഒരാള്‍ അബു സംറ അതിര്‍ത്തി കടക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തന്റെ ഒരു ബന്ധുവിന് അതിര്‍ത്തി കടക്കാന്‍ സഹായം നല്കണമെന്നും 12,000 റിയാല്‍ നല്കാമെന്നും പറഞ്ഞ് ഒരാള്‍ അതിര്‍ത്തിയിലെ ഉദ്യോഗസ്ഥനെ സമീപിക്കുകയായിരുന്നു. പണം വാഗ്ദാനം നല്കിയവരുമായി കരാറിലേര്‍പ്പെടാന്‍ ഉദ്യോഗസ്ഥനോട് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് രാജ്യം വിടാന്‍ ഉദ്ദേശിച്ചയാള്‍ രംഗത്തെത്തിയതോടെ അധികൃതര്‍ പിടികൂടുകയായിരുന്നു.