ഖത്തറില്‍ അനധികൃത വൈദ്യുതി ഉപയോഗിക്കുന്നവര്‍ പെടും ;കാത്തിരിക്കുന്നത് വലിയ തടവും വലിയ പിഴയും

 

ദോഹ: അനധികൃതമായി വൈദ്യുതി സ്വകാര്യാവശ്യത്തിന് ഉപയോഗിക്കുന്നവര്‍ക്ക് ഇനി പണികിട്ടും. മുന്‍കൂട്ടി അനുമതി വാങ്ങിക്കാതെ സ്വകാര്യാവശ്യത്തിന് വൈദ്യുതി ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവും അമ്പതിനായിരം റിയാല്‍ പിഴയോ ചുമത്തുമെന്ന് കഹ്‌റമ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വെള്ളം അനധികൃതമായി ഉപയോഗിച്ചാലും കടുത്ത ശിക്ഷതന്നെ നേരിടേണ്ടി വരും.

അതെസമയം ജല-വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് തെറ്റായ വിവരമാണ് നല്‍കുന്നതെങ്കില്‍ അത്തരകാര്‍ക്ക് ആറുമാസം തടവും ഇരുപതിനായിരം റിയാല്‍ പിഴയും നല്‍കേണ്ടി വരും.

കാര്യ ഉപയോഗത്തിന് വേണ്ടി സ്വന്തം കെട്ടിടത്തിലേക്കോ വ്യാപാര സംബന്ധിയായ ആവശ്യങ്ങൾക്കോ അനധികൃതമായി ജല–വൈദ്യതി ലൈനുകൾ വലിക്കാൻ അനുവാദമില്ലാത്തതാണ്. നിലവിൽ അനുവദിച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് അധികമായി ഏത് ഭാഗത്തേക്ക് ലൈൻ വലിക്കുന്നതും ശിക്ഷാർഹമായ നടപടിയായിരിക്കുമെന്നും  മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ജല–വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് കൃത്യമായ വിവരമാണ് നൽകേണ്ടത്.

വിവരങ്ങൾ നൽകുന്നതിൽ നിന്ന് എന്തെങ്കിലും കാര്യങ്ങൾ മറച്ച് വെച്ചതായി ശ്രദ്ധയിൽ പെട്ടാലാണ്  ആറ് മാസം തടവും ഇരുപതിനായിരം റിയാൽ പിഴയോ രണ്ടിൽ ഏതെങ്കിലുമെന്നോ അനുഭവിക്കേണ്ടി വരികയെന്നും അധികൃതർ വ്യക്തമാക്കുന്നു. അനുവദിച്ച കാര്യങ്ങൾക്കല്ലാതെ വൈദ്യുതിയോ വെള്ളമോ ഉപയോഗിക്കാൻ പാടില്ല.

ഒരു തവണ ശിക്ഷിക്കപ്പെട്ടതിന് ശേഷം വീണ്ടും ആവർത്തിക്കുന്ന പക്ഷം കൂടുതൽ കർശനമായി ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.