Section

malabari-logo-mobile

ഖത്തറില്‍ ഡ്രൈവിങ്‌ ലൈസന്‍സിന്‌ നിയന്ത്രണം; പരിശീലന കേന്ദ്രങ്ങള്‍ അടച്ചൂപൂട്ടലിന്റെ വക്കില്‍

HIGHLIGHTS : ദോഹ:ഖത്തറില്‍ ഡ്രൈവിങ്‌ ലൈസന്‍സിനായി പരിശീലന കേന്ദ്രങ്ങളില്‍ എത്തുന്നവുടെ എണ്ണത്തിന്‍ വന്‍ കുറവ്‌. പുതിയ ഡ്രൈവിങ്‌ ലൈസന്‍സ്‌ അനുവദിക്കുന്നതിന്‌ നിയ...

Untitled-1 copyദോഹ:ഖത്തറില്‍ ഡ്രൈവിങ്‌ ലൈസന്‍സിനായി പരിശീലന കേന്ദ്രങ്ങളില്‍ എത്തുന്നവുടെ എണ്ണത്തിന്‍ വന്‍ കുറവ്‌. പുതിയ ഡ്രൈവിങ്‌ ലൈസന്‍സ്‌ അനുവദിക്കുന്നതിന്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ്‌ ഇതിന്‌ കാരണമായിരിക്കുന്നത്‌.

ഈ വര്‍ഷത്തെ കണക്ക്‌ പരിശോധിച്ചാല്‍ പരിശീലനകേന്ദ്രങ്ങളില്‍ എത്തിയവരില്‍ 65 ശതമാനത്തിന്റെ കുറവാണ്‌ ഉണ്ടായിരിക്കുന്നത്‌. കര്‍ശന നിയന്ത്രങ്ങള്‍ക്കൊടുവില്‍ പരിശീലനം പൂര്‍ത്തിയാക്കിയാലും വിരലിലെണ്ണാവുന്നവര്‍ക്ക്‌ മാത്രമണാണ്‌ ലൈസന്‍സ്‌ ലഭിക്കുന്നത്‌. ലൈസന്‍സിനായി അപേക്ഷിക്കുന്നതിന്‌ പുതുതായി ഏര്‍പ്പെടുത്തിയ നിബന്ധനകളും മാനദണ്ഡങ്ങളും കാരണം പലരും വാഹനവുമായി റോഡിലിറങ്ങാനുള്ള മോഹം തുടക്കത്തിലെ നുളളിക്കളഞ്ഞിരിക്കുകയാണ്‌.

sameeksha-malabarinews

അതെസമയം പരിശീലനം പൂര്‍ത്തിയാക്കി ആദ്യ ടെസ്റ്റ്‌ കഴിഞ്ഞാല്‍ അടുത്ത ടെസ്റ്റിനായി തിയതി ലഭിക്കാന്‍ മൂന്നു മുതല്‍ നാലു മാസം വരെ പലര്‍ക്കും കാത്തിരിക്കേണ്ടതായി വരും. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടമോര്‍ത്ത്‌ പകുതിയില്‍ പരിശീലനം ഉപേക്ഷിക്കുന്നവരുമുണ്ട്‌.

നേരത്തെ മറ്റ്‌ ഗള്‍ഫ്‌ നാടുകളില്‍ നിന്ന്‌ ലഭിക്കുന്ന ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ഉള്ളവര്‍ക്ക്‌ ഖത്തറില്‍ ലൈസന്‍സ്‌ അനുവദിച്ചിരുന്നു. എന്നാല്‍ ചില ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നും വ്യാജ ലൈസന്‍സുകള്‍ സംഘടിപ്പിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടതോടെ ഗതാഗത മന്ത്രാലയം ഈ സംവിധാനം നിര്‍ത്തലാക്കുകയാണ്‌. ഏതായാലും ഖത്തറിലെ നിരത്തുകളില്‍ വാഹനമിറക്കുക എന്നത്‌ ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണെന്ന തിരിച്ചറിവ്‌ ഡ്രൈവിങ്‌ കേന്ദ്രങ്ങളെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!