ഖത്തറില്‍ മുഴുവന്‍ ഡ്രൈവിങ്‌ സ്‌കൂളുകള്‍ക്കും ഏകീകൃത കരാര്‍ നിര്‍ബന്ധമാക്കി

untitled-1-copyദോഹ: രാജ്യത്ത്‌ മുഴുവന്‍ ഡ്രൈവിങ്‌ സ്‌കൂളുകളിലും ഏകീകൃത കരാര്‍ നടപ്പാക്കാന്‍ തീരുമാനമായി. സാമ്പത്തിക വാണിജ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമാണ്‌ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. കരാറുമായി ബന്ധപ്പെട്ട്‌ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും മന്ത്രാലയങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഏകീകൃത കരാറില്‍ ഡ്രൈവിങ്‌ പഠിതാക്കളോട്‌ സ്‌കൂളുകള്‍ക്കുള്ള ചുമതലകള്‍ വ്യക്തമാക്കിയിരിക്കണമെന്ന്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

ഖത്തറില്‍ നിന്നുള്ള ചില ഡ്രൈവിങ്‌ സ്‌കൂളുകളുടെ ഭാഗത്ത്‌ നിന്നുണ്ടായ നിയമലംഘനങ്ങളെ കുറിച്ച്‌ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്‌ ഏകീകൃത കരാര്‍ നടപ്പാക്കാനുള്ള തീരുമാനം ഗവണ്‍മെന്റ്‌ എടുത്തത്‌. നിലവില്‍ ഒമ്പത്‌ ഡ്രൈവിങ്‌ സ്‌കൂളുകളാണ്‌ രാജ്യത്തുള്ളത്‌.

ചില സ്‌കൂളുകളില്‍ കരാറില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ ഫീസ്‌ ഈടാക്കുന്നതായും പരാതിയുണ്ട്‌. എന്നാല്‍ ഇനിയും അത്തരത്തിലുള്ള പരാതി വന്നാല്‍ ആ സ്ഥാപനത്തിന്റെ ലൈസന്‍സ്‌ റദ്ദാക്കും. പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഡ്രൈവിങ്‌ സ്‌കൂളുകള്‍ ശ്രമം തുടങ്ങി. ചില സ്‌കൂളുകള്‍ ട്രെയിനിയുടെ പേര്‌, പഠനത്തിനായുള്ള ഭാഷ, പ്രധാനപ്പെട്ട വ്യക്തിഗത വിവരങ്ങള്‍, ട്രെയിനികളുടെ ചുമതലയും കടമയും എന്നിവയൊന്നും തന്നെ വ്യക്തമാക്കിയുള്ള കരാര്‍ ചില സ്‌കൂളുകളില്‍ നല്‍കുന്നില്ല എന്നതും ഗൗരവമായ കര്യങ്ങളാണെന്നും ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണിതെന്നും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

Related Articles