ഖത്തറില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 500 റിയാല്‍ പിഴ

untitled-1-copyദോഹ: ഖത്തറില്‍ ഇനി വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കിച്ചാല്‍ പണികിട്ടും. ഫോണില്‍ സംസാരിക്കുകയോ, മെസേജ് അയക്കുകയോ, വീഡിയോകള്‍, ഫോട്ടകള്‍ എന്നിവ കാണുകയോ ചെയ്താല്‍ പിഴയടക്കേണ്ടിവരും. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരില്‍ നിന്ന് 500 റിയാല്‍ പഴ ഈടാക്കുമെന്ന് ട്രാഫിക് മീഡിയ ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ മേജര്‍ ജാബിന്‍ അല്‍ഉദൈബ അറിയിച്ചു.

ഇക്കാര്യത്തെ സംബന്ധിച്ചുള്ള നിയമ ഭേദഗതി കഴിഞ്ഞ ആഴ്ച മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഈ നിയമം നടപ്പിലാക്കുന്നതിന് മുമ്പേ ഇക്കാര്യത്തില്‍ രാജ്യ വ്യാപകമായുള്ള ബോധവല്‍ക്കരണം നടത്തുമെന്ന് ഡയറക്ടര്‍ മേജര്‍ അറിയിച്ചു.

തന്റെ ജീവന്‍പോലെ മറ്റുള്ളവരുടെ ജീവനും വിലപ്പെട്ടതാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാവണം. അതുകൊണ്ടു തന്ന ട്രാഫിക് വിഭാഗത്തിന്റെ നിറഭേദങ്ങള്‍ പാലിക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്നും മേജര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.