Section

malabari-logo-mobile

ഖത്തറിലെ ഡ്രൈവിങ് ലൈസന്‍സ് നിരോധനം താത്കാലികം;ഗതാഗത ഡയറക്ടര്‍

HIGHLIGHTS : ദോഹ: ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതില്‍ നിന്ന് നിരവധി തൊഴില്‍ വിഭാഗങ്ങളെ നിരോധിച്ച നടപടി താത്കാലികമാണെന്ന് ഗതാഗത ജനറല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്...

ദോഹ: ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതില്‍ നിന്ന് നിരവധി തൊഴില്‍ വിഭാഗങ്ങളെ നിരോധിച്ച നടപടി താത്കാലികമാണെന്ന് ഗതാഗത ജനറല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സാദ് അല്‍ഖര്‍ജി പറഞ്ഞു. രാജ്യത്തെ വര്‍ധിച്ച ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുവേണ്ടിയാണ് 180 തൊഴില്‍ വിഭാഗങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് നിരോധിച്ചിരിക്കുന്നത്.

കാര്‍ ആവശ്യമില്ലാത്ത തൊഴില്‍ വിഭാഗങ്ങളെയാണ് കൂടുതലായും നിരോധനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

sameeksha-malabarinews

ഇപ്പോള്‍ രാജ്യത്ത് നിരവധി റോഡുകളുടെ നിര്‍മ്മാണവും വിപുലീകരണവും നടന്നുവരികയാണെന്നും മുഴുവന്‍ റോഡുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ത്ത് നിരോധിക്കപ്പെട്ട തൊഴില്‍ വിഭാഗങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ അനുമതി നല്‍കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

പത്രവ്യാപാരി, ബാര്‍ബര്‍,വേലക്കാരന്‍,കോസ്‌മെറ്റോളജിസ്റ്റ്, സുരക്ഷാ ജീവനക്കാരന്‍, ഇറച്ചിവെട്ടുകാരന്‍,തയ്യല്‍ക്കാരന്‍, ബ്യൂട്ടീഷ്യന്‍ തുടങ്ങി 180 ഓളം വിഭാഗങ്ങള്‍ക്കാണ് ഡ്രൈവിങ് ലൈസന്‍സ് നിരോധിച്ചിരിക്കുന്നത്.

50 സി.സി ക്ക് മുകളിലുള്ള എല്ലാ മോട്ടോര്‍ വാഹനങ്ങള്‍ക്കും എല്ലാത്തരം കാരവാനുകള്‍ക്കും നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാണെന്നും അല്‍ ഖര്‍ജി പറഞ്ഞു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!