ഖത്തറില്‍ വിഷാദരോഗികള്‍ വര്‍ധിക്കുന്നു

ദോഹ: രാജ്യത്ത് വിഷാദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ജനസംഖ്യയുടെ പത്തൊമ്പത് ശതമാനം പേരും വിഷാദരോഗികളാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ജീവശാസ്ത്രപരവും ഹോര്‍മോണ്‍ സംബന്ധവും സാമൂഹികവുമായ കാരണങ്ങള്‍ ഇതിലുണ്ട്.

വിഷാദരോഗികള്‍ക്ക് ആവശ്യമായ സഹായവും മറ്റും ലഭ്യമാക്കുന്നതിനായി കഴിഞ്ഞ ഒക്ടോബറില്‍ ലോകാരോഗ്യ സംഘടന ഒരു വര്‍ഷം നീളുന്ന പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. ഏപ്രില്‍ ഏഴിലെ ലോകാരോഗ്യദിനം വിഷാദം-നമുക്ക് സംസാരിക്കാം എന്ന പ്രമേയത്തിലാണ് ആചരിച്ചത്.

വിഷാദ രോഗം പ്രതിരോധിക്കാനും ചികിത്സിക്കാനും കഴിയുമെന്നും ഇതുവഴി രോഗത്തിന്റെ ആധിക്യം കുറയ്ക്കാന്‍ കഴുമെന്നും ആരോഗ്യ വിഭാഗം വ്യകതമാക്കി.