ഖത്തറില്‍നിന്ന് ഈന്തപ്പഴം വാങ്ങുന്നവര്‍ ശ്രദ്ധിക്കണം; വാണിജ്യമന്ത്രാലയം

ദോഹ: റംസാന്‍ ആരംഭിച്ചതോടെ രാജ്യത്ത് ഈന്തപ്പഴ വിപണി സജീവിമായി. എന്നാല്‍ ഈന്തപ്പഴം വാങ്ങുന്നവര്‍ നല്ലപോലെ ശ്രദ്ധിച്ചുമാത്രമെ പഴങ്ങള്‍ വാങ്ങാവു എന്ന മുന്നറിയിപ്പുമായി സാമ്പത്തിക വാണിജ്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. ചീത്ത മണമുള്ളതും പ്രാണികള്‍ നിറഞ്ഞതും ദ്വാരമുള്ളതും രുചിമാറ്റം സംഭവിച്ചതുമായ ഈന്തപ്പഴങ്ങള്‍ വാങ്ങരുത്. ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ കാലാവധി, വിശദമായ ബില്‍, പ്രൈസ് ടാഗ്, ഇത്പന്നങ്ങളുടെ ലേബലുകള്‍ തുടങ്ങിയവ നിര്‍ബന്ധമായും പരിശോധിക്കണം.

അതെസമയം തുറന്ന സ്ഥലങ്ങളില്‍ വെച്ച് വില്‍പ്പന നടത്തുന്ന ഈന്തപ്പഴം വാങ്ങരുതെന്നും പ്രത്യേക മുന്നറിയിപ്പും മന്ത്രാലയം നല്‍കിയിട്ടുണ്ട്. റംസാനില്‍ ഈന്തപ്പഴങ്ങളുടെ ഗുണമേന്മയും ഇനവും അടിസ്ഥാനമാക്കിയാണ് വില ഈടാക്കുന്നത്. ഒരു കിലോയ്ക്ക് പത്ത് റിയാല്‍ മുതല്‍ നൂറ് റിയാല്‍ വരെ വില വരുന്ന ഈന്തപ്പഴങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഖത്തറിലേതും മറ്റ് രാജ്യങ്ങളില്‍ നിന്നുമായി നൂറുകണക്കിന് വിവിധ ഇനത്തില്‍പ്പെട്ട ഈന്തപ്പഴങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

അതേസമയം ഡെബിറ്റ് ,ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമ്പോള്‍ പ്രത്യേക ഫീസ് ഈടാക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.