ഖത്തര്‍ കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകന്‍ ജുനൈദ് അബൂബക്കര്‍ നിര്യാതനായി

ദോഹ: ദീര്‍ഘകാല പ്രവാസിയും ഖത്തറിലെ അൽമറാഇ കമ്പനിയിൽ ജീവനക്കാരനുമായിരുന്ന- തൃശ്ശൂര്‍ മാള സ്വദേശി ജുനൈദ് അബൂബക്കര്‍ നിര്യാതനായി. ഞാ‍യറാഴ്ച പുലർച്ചെ 4ന്  നാട്ടിൽ വെച്ചാണ് മരിച്ചത്. ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഖത്തര്‍, കള്‍ച്ചറൽ ഫോറം എ-ന്നീ സംഘടനയിൽ സജീവ പ്രവര്‍ത്തകനായിരു-ന്നു.  അസുഖത്തെ തുടർന്ന്  ചികിത്സക്കായി ര-ണ്ടുമാസം മുമ്പാണ് ഖത്തറിൽ നി-ന്നും നാട്ടിലേക്ക് പോയത്.

ഹൃദയാഘാതമാണ് മരണകാരണം. ഇന്ത്യന്‍ ഇസ്ലമിക് അസോസിയേഷന്‍ പ്രവര്‍ത്തക അസൂറയാണ് ഭാര്യ. മക്കള്‍: ഹിശാം ജുനൈദ്, ശമീ. ജുനൈദ്, സമീഹ ജുനൈദ്. ദീര്‍ഘകാലമായി കുടുംബസമേതം ഖത്തറിലായിരുന്ന-ു താമസം. മൃതദേഹം മാള ജുമഅത്ത് പളളിയിൽ ഖബറക്കി.