യുവതിയെ പീഡിപ്പിച്ച 2 യുവാക്കള്‍ക്ക്‌ ഖത്തര്‍ ക്രിമിനല്‍കോടതി 15 വര്‍ഷം കഠിന തടവ്‌ വിധിച്ചു

qatarദോഹ: യുവതിയുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ട രണ്ട് യുവാക്കള്‍ക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി 15 വര്‍ഷം കഠിന തടവിന് വിധിച്ചു. ഒരു യുവതിയുമായി നഗരത്തിലെ ബാറിലെത്തിയ യുവാക്കള്‍ മദ്യപിക്കുകയും അവരെ വീട്ടിലെത്തിച്ച് അവിഹിത ബന്ധത്തിലേര്‍പ്പെടുകയുമായിരുന്നു. ആദ്യം പുരുഷന്‍മാരോടൊപ്പം ബാറില്‍ വന്ന സ്ത്രീ തന്റെ സുഹൃത്തായ മറ്റൊരു യുവതിയെ കൂടി ബാറിലേക്ക് ക്ഷണിച്ചു. ബാറില്‍ നിന്നും പുറത്തിറങ്ങിയ സംഘത്തിലെ യുവാവ് ഭക്ഷണം വാങ്ങുകയും യുവതികളെ ഭക്ഷണത്തിനായി വീട്ടിലേക്ക് ക്ഷണിക്കുകയുമായിരുന്നു. ഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് ഇവരില്‍ ഒരാള്‍ ഒരു യുവതിയെ പീഡിപ്പിച്ചത്. ഇത് കണ്ടുനിന്ന രണ്ടാമത്തെ യുവതി വിവരം വാട്‌സ്ആപ്പിലൂടെ തന്റെ സുഹൃത്തുക്കളെ അറിയിക്കുകയും പൊലിസില്‍ ഫോണ്‍ ചെയ്യുകയും ചെയ്തു. പൊലസെത്തി നാല് പേരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. മദ്യപിച്ചതിന് ഒരു യുവതിക്ക് മൂന്ന് മാസവും മറ്റൊരു യുവതിക്ക് ആറ് മാസം തടവും 3,000 ഖത്തര്‍ റിയാല്‍ പിഴയും കോടതി ശിക്ഷ വിധിച്ചു.