ഖത്തറിലെ അന്തരീക്ഷം മലിനമാകുന്നു;ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി;ലോകാരോഗ്യ സംഘടന

Story dated:Sunday October 2nd, 2016,02 24:pm

untitled-1-copyദോഹോ: രാജ്യത്തെ അന്തരീക്ഷ മലിനീകരണം പരിധി കഴിഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. ഇത് ജനങ്ങളുടെ ആരോഗ്യത്തെ ഏറെ ദോഷകരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. 103 രാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യവും മലിനീകരണത്തിന്റെ തോതുമാണ് സംഘടന ഇത്തവണ പരിശോധിച്ചത്.

ഈ പരിശോധനയിലാണ് സൗദി അറേബ്യയുടെ തൊട്ടുപിറകിലായി ഏറ്റവും മലിനീകരണമുള്ള രാജ്യമായി ഖത്തറാണെന്ന് വ്യകതമാക്കിയിരിക്കുന്നത്. മനുഷ്യന്റെ ശ്വാസനാവയവത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പി എം 2.5 എന്ന കണമാണ് അന്തരീക്ഷത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഖത്തറില്‍ നഗരമേഖലകളില്‍ പ്രതിവര്‍ഷം 105 യുജി/എം 3 പി എം 2.5 അന്തരീക്ഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. സൗദിയില്‍ ഇത് 127 ആണ്. അതേസമയം യുഎഇയില്‍ 64 ലാണുള്ളത്. പത്തില്‍ കൂടരുതെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശം.

അതെസമയം അന്തരീക്ഷ മലിനീകരണം കൂടുതലാണെങ്കിലും ഇതുമൂലമുള്ള മരണം വളരെ കുറവാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. മണലാകാം അന്തരീക്ഷ മലിനീകരണത്തിന് ഏറ്റവു കൂടുതല്‍ കാരണമാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.