ഖത്തറില്‍ ഈദുല്‍ ഫിത്വറിന്‌ കുട്ടികള്‍ക്കായ്‌ അമേരിക്കന്‍ മ്യൂസിക്കല്‍ ഷോ

download (1)ദോഹ: ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വറിന് ഖത്തറിലെ കുട്ടികള്‍ക്ക് ആഘോഷിക്കാന്‍ അമേരിക്കയില്‍ നിന്നുള്ള മ്യൂസിക്കല്‍ ഷോ എത്തുന്നു.
ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ 18 മുതല്‍ 22 വരെ ഈദാഘോഷത്തിന്റെ ഭാഗമായി രണ്ട് പ്രദര്‍ശനങ്ങളാണ് അരങ്ങേറുക.
വൈകിട്ട് അഞ്ച് മണിക്കും എട്ടുമണിക്കുമാണ് പ്രദര്‍ശനങ്ങള്‍.
അമേരിക്കയില്‍ ടി വി പ്രേക്ഷകരായ കുട്ടികളുടെ ഇഷ്ട ഷോ ആയ സീസെയിം സ്ട്രീറ്റിലെ എല്‍മോ മേക്ക്‌സ് മ്യൂസിക്കാണ് ഖത്തറിലെത്തുന്നത്.
കുട്ടികളുടെ വിനോദ- വിദ്യാഭ്യാസ ടെലിവിഷന്‍ ഷോയായി പരിഗണിക്കപ്പെടുന്ന സീസെയിം സ്ട്രീറ്റിന് 159 എമ്മി അവാര്‍ഡുകളും എട്ട് ഗ്രാമി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.