ഖത്തറില്‍ ചെക്ക് കേസുകള്‍ വര്‍ധിക്കുന്നു; നിലവില്‍ 20,000 കേസുകള്‍

ദോഹ: രാജ്യത്ത് ചെക്ക് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രതിദിനം 30 മുതല്‍ 150 ചെക്കുകേസുകളാണ് കോടതിയിലെത്തുന്നത്. ഇപ്പോള്‍ 20,000 ത്തിലേറെ വണ്ടി ചെക്കുകളാണ് ഖത്തറിലെ വിവധ കോടതികളിലുള്ളത്.

തങ്ങളുടെ അക്കൗണ്ടില്‍ മതിയായ തുക ബാക്കിയുണ്ടോ എന്നു പരിശോധിക്കാതെ ആളുകള്‍ ചെക്ക്‌ നല്‍കുന്നതാണ്‌ കേസുകള്‍ വര്‍ധിക്കാന്‍ മുഖ്യകാരണമെന്ന്‌ ക്യുഐസിസിസിഎ(ഖത്തര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കണ്‍സീലിയേഷന്‍ ആന്‍ഡ്‌ ആര്‍ബിട്രേഷന്‍) ബോര്‍ഡ്‌ അംഗം ഷെയ്‌ഖ്‌ താനി ബിന്‍ അലി സൗദ്‌ അല്‍താനി പറഞ്ഞു.

ചെക്കുകേസുകള്‍ കൂടിവരുന്നത്‌ രാജ്യത്തിനും സമ്പദ്‌വ്യവസ്‌ഥയ്‌ക്കും ദോഷകരമാണെന്ന്‌ പ്രമുഖ അഭിഭാഷകനായ ഹവാസ്‌ അല്‍ ഷമ്മാരി പറഞ്ഞു.