Section

malabari-logo-mobile

അനെക്‌സ്‌ ഖത്തര്‍ ഒരുക്കുന്ന വ്യക്തിത്വ വികസന ശില്‍പശാല

HIGHLIGHTS : ദോഹ: ഖത്തറിലെ മുതിര്‍ന്ന കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായി പാലക്കാട് എന്‍ എസ് എസ് എന്‍ജിനീയറിംഗ് കോളെജ് അലുമിനി

imagepreviewദോഹ: ഖത്തറിലെ മുതിര്‍ന്ന കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായി പാലക്കാട് എന്‍ എസ് എസ് എന്‍ജിനീയറിംഗ് കോളെജ് അലുമിനി കൂട്ടായ്മയായ അനെക്‌സ് ഖത്തര്‍, സ്റ്റെപ്പ് എഹെഡ് എന്ന പേരില്‍ ത്രിദ്വിന ശില്പശാല ഒരുക്കുന്നു. ബിര്‍ള പബ്ലിക് സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍  23, 24, 25 തിയ്യതികളിലായാണ് ശില്പശാല നടക്കുന്നത്. എട്ടാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസു വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
പ്രശസ്ത അന്താരാഷ്ട്ര പരിശീലകനായ എം ജി ബാലചന്ദ്രനും സ്വപ്‌നാനായരുമാണ് ശില്പശാലയിലെ മുഖ്യ പരിശീലകര്‍. പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ പ്രൊജക്ട് ഡയറക്ടര്‍ എം എന്‍ സന്തോഷ്‌കുമാറിനെ 55917487, അനെക്‌സ് സെക്രട്ടറി ദിലീപിനെ 55521176 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!