ബുക്കിങ് ചാര്‍ജും ടെക്‌നോളജി ചാര്‍ജും ഈടാക്കില്ല ;ഖത്തറില്‍ ടാക്‌സി യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത

ദോഹ: രാജ്യത്തെ ടാക്‌സി യാത്രക്കാര്‍ക്ക് ഏറെ സന്തോഷിക്കാവുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നതിരിക്കുന്നത്. ഇനി മുതല്‍ കവര്‍ ടാക്‌സികളുടെ ബുക്കിങ് ചാര്‍ജും ടെക്‌നോളജി സര്‍വീസ് ചാര്‍ജും നല്‍കേണ്ടതില്ല. മോനാ സലാത്ത് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മോവാസലാത്തിന്റെ വെബ്‌പോര്‍ട്ടലിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

നിലവില്‍ ടാക്‌സി ഓടുന്ന ചാര്‍ജിന് പുറമെ എട്ടു റിയാലാണു ടാക്‌സി ബുക്കിങ് ചാര്‍ജ് ആയി വാങ്ങിക്കുന്നത്. ഇതുകൂടാതെ ടെക്‌നോളജി സര്‍വീസ് ചാര്‍ജ് ഒരു റിയാലും വാങ്ങിക്കുന്നുണ്ട്. ഇവ രണ്ടും ഒഴുവാക്കുന്നതോടെ ഒരു ബുക്കിങ്ങില്‍ യാത്രികനു ലാഭം ഒന്‍പതു റിയാലാണ്.

800-829 എന്ന നമ്പറില്‍ വിളിച്ച് കവര്‍ കാറുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. അതുമല്ലെങ്കില്‍ കവര്‍ മൊബൈല്‍ ആപ് ഉപയോഗിച്ചും രാജ്യത്തിന് അകത്തു നിന്ന് എവിടെ നിന്നും ടാക്‌സി എളുപ്പത്തില്‍ വിളിക്കാവുന്നതാണ്.

Related Articles