Section

malabari-logo-mobile

ഖത്തറില്‍ കാല്‍നടയാത്രികനെ ഇടിച്ച ഡ്രൈവര്‍ മൂന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണം

HIGHLIGHTS : ദോഹ:അശ്രദ്ധയോടെ വാഹനമോടിച്ച് കാല്‍നടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ ഡ്രൈവര്‍ 20 ലക്ഷം റിയാല്‍(ഏകദേശം മൂന്നരക്കോടി രൂപ) നഷ്ടപരിഹാരം നല്‍കണം. ദോഹ ക്രിമ...

ദോഹ:അശ്രദ്ധയോടെ വാഹനമോടിച്ച് കാല്‍നടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ ഡ്രൈവര്‍ 20 ലക്ഷം റിയാല്‍(ഏകദേശം മൂന്നരക്കോടി രൂപ) നഷ്ടപരിഹാരം നല്‍കണം. ദോഹ ക്രിമനല്‍ കോടതിയുടേതാണ് ഉത്തരവ്. അതെസമയം മറ്റൊരു കേസില്‍ സഹോദരന്റെ മുന്‍ഭാര്യയെ വാട്‌സ്ആപ്പിലൂടെ മോശം സന്ദേശങ്ങള്‍ നല്‍കി അപമാനിച്ച സ്ത്രീക്ക് കോടതി 1,000 റിയാല്‍ പിഴചുമത്തി.

കാല്‍നടക്കാരനു നേര്‍ക്ക്‌ വാഹനം പാഞ്ഞുകയറുകയായിരുന്നു. അബോധാവസ്‌ഥയിലാണ്‌ ആശുപത്രിയിലെത്തിച്ചത്‌. പരിക്കേറ്റ കാല്‍നടക്കാരന്റെ മസ്‌തിഷ്‌കത്തിന്‌ ഗുരുതരമായ തകരാര്‍ സംഭവിച്ചു. ജീവന്‍ രക്ഷിക്കാനായെങ്കിലും ഇയാള്‍ക്ക്‌ തിരിച്ചറിയല്‍ ശേഷി പൂര്‍ണമായും നഷ്‌ടപ്പെട്ടു. കാലുകളും തളര്‍ന്നുപോയി.

sameeksha-malabarinews

അലക്ഷ്യമായി വാഹനമോടിച്ചതിന്‌ ഡ്രൈവര്‍ക്ക്‌ 10,000 റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്‌. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്നത്‌ ജിസിസി പൗരനാണ്‌. ഇന്‍ഷുറന്‍സ്‌ കമ്പനിയുമായിച്ചേര്‍ന്ന്‌ നഷ്‌ടപരിഹാരം നല്‍കിയാല്‍ മതിയാവും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!