ഖത്തറില്‍ ഒട്ടകങ്ങളെ മേയ്ക്കല്‍; നിരോധനം നീട്ടി

ദോഹ: രാജ്യത്ത് ഒട്ടകങ്ങളെ മേയ്ക്കാന്‍ അഴിച്ചുവിടുന്നതിനുള്ള നിരോധനം രണ്ടുവര്‍ഷത്തേക്കുകൂടി നീട്ടി. നഗരസഭ പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹിയുടെതാണ് ഉത്തരവ്. 2019 ഒഗസ്റ്റ് 23 വരെയാണ് നിരോധനം നീട്ടിയിരിക്കുന്നത്. ഹരിതമൈതാനങ്ങള്‍ സംരക്ഷിക്കുന്നതിനും ചെടികളും വൃക്ഷതൈകളുടെയും വളര്‍ച്ചയ്ക്കുമായാണ് നിരോധനം നടപ്പിലാക്കിയത്.

ഇക്കാര്യത്തിലുള്ള ഉദ്ദേശം മനസിലാക്കി ഒട്ടക കര്‍ഷകര്‍ ഇക്കാര്യത്തില്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

അതെസമയം ഇക്കാര്യം ലംഘിക്കുന്നത് പിടിക്കപ്പെട്ടാല്‍ ഉടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടായിരിക്കുമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. മന്ത്രാലയത്തിനു കീഴിലെ വന്യജീവി സംരക്ഷണ വിഭാഗം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.