Section

malabari-logo-mobile

ഖത്തറില്‍ മുലപ്പാലിന് പകരമുള്ള ഉത്പന്നങ്ങള്‍ നിരോധിക്കുന്നു

HIGHLIGHTS : ദോഹ;രാജ്യത്ത് മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇതിന് പകരമായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു. ഇക്കാര്യത്തില്‍ പുതിയ നിയമം ഉടന...

ദോഹ;രാജ്യത്ത് മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇതിന് പകരമായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു. ഇക്കാര്യത്തില്‍ പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇതിനായി കരട് നിയമം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രാലയമെന്ന് ഹെല്‍ത്ത് പ്രമോഷന്‍ സാംക്രമികേതര ചികിത്സാവിഭാഗം ഡയറക്ടര്‍ ഡോ.ശൈഖ് അല്‍ അനൗദ് ബിന്‍ത് മുഹമ്മദ് അല്‍താനി വ്യക്തിമാക്കി. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മുലപ്പാലിന് പകരമായുള്ള ഉത്പന്നങ്ങളെ നിരോധിക്കുമെന്നും ഡോ.അല്‍ അനൗദ് പറഞ്ഞു.

sameeksha-malabarinews

പുതിയതായി ആരംഭിക്കാനിരിക്കുന്ന ശിശു സൗഹൃദ ആശുപത്രി സംരംഭത്തിന്റെ ശില്പശാലയുടെ പ്രഖ്യാപനത്തിനായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിളാണ് ഡോ. അല്‍ അനൗദ് ഇക്കാര്യം വ്യക്തമാക്കിയത്.

1998-ലാണ് മുലപ്പാലിനുള്ള പകരമുള്ള ഉത്പന്നങ്ങളുടെ അന്താരാഷ്ട്രവിപണന കോഡുമായി ഖത്തര്‍ കരാര്‍ ഒപ്പുവെച്ചത്. പുതിയനിയമം അതിലെ ശുപാര്‍ശകള്‍ പാലിക്കുന്നതും മുലപ്പാലിന് പകരമുള്ള ഉത്പന്നങ്ങളുടെ േപ്രാത്സാഹനം നിര്‍ത്തലാക്കുന്നതുമാണ്. പുതിയ നിയമപ്രകാരം അസാധാരണമായ സന്ദര്‍ഭങ്ങളില്‍ കുട്ടിക്ക് അനിവാര്യമെങ്കില്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഇത്തരം ഉത്പന്നങ്ങള്‍ അനുവദിക്കുകയുള്ളൂ. മാത്രമല്ല ഇത്തരം ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പരിപാടികളില്‍ രാജ്യത്തെ ആരോഗ്യസംരക്ഷണ ദാതാക്കള്‍ പങ്കെടുക്കുന്നതും പുതിയ നിയമം നിരോധിക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!