Section

malabari-logo-mobile

ഖത്തറില്‍ ബില്ലുകളെല്ലാം ഇന്നുമുതല്‍ അറബിക് ഭാഷയില്‍

HIGHLIGHTS : ദോഹ: ഇന്ന് മുതല്‍ രാജ്യത്തെ എല്ലാ വാണിജ്യ ബില്ലുകളും അറിബാഷയില്‍ നല്‍കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാണിജ്യ ബില്ലുകള്‍, സേവനങ്ങളുടെ പട്ടിക, ഉത്പന...

ദോഹ: ഇന്ന് മുതല്‍ രാജ്യത്തെ എല്ലാ വാണിജ്യ ബില്ലുകളും അറിബാഷയില്‍ നല്‍കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാണിജ്യ ബില്ലുകള്‍, സേവനങ്ങളുടെ പട്ടിക, ഉത്പന്നങ്ങളുടെ ലേബല്‍, ഉത്പന്നങ്ങളുടെ അപകടസാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പ് നോട്ടീസ്, ഉപഭോക്തൃ സേവനം എന്നിവയില്ലെല്ലാമാണ് അറബിക് ഭാഷ നിര്‍ബന്ധമാക്കിയത്. സേവനങ്ങളുമായി ബന്ധപ്പെട്ട ബില്ലുകളും കരാറുകളും അറബിക് ഭാഷയിലായിരിക്കണം. ശനിയാഴ്ച മുതല്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

വാണിജ്യസ്ഥാപനങ്ങള്‍ക്ക് നല്‍കിയ സമയപരിധി മാര്‍ച്ച് 31-ന് അവസാനിച്ച സാഹചര്യത്തില്‍ സാമ്പത്തിക വാണിജ്യ മന്ത്രാലയം ഏപ്രില്‍ ഒന്ന് മുതല്‍ സ്ഥാപനങ്ങളില്‍ കര്‍ശനപരിശോധന നടത്തും. ഉത്പന്നങ്ങളിലും സേവനങ്ങളിലും വിദേശഭാഷയുടെ അതിപ്രസരം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അറബിക് ഭാഷ നിര്‍ബന്ധമാക്കിയത്.

sameeksha-malabarinews

വിദേശഭാഷയുടെ അതിപ്രസരം സുതാര്യത ഇല്ലാതാക്കുകയും വ്യത്യസ്ത ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും വിശദാംശങ്ങള്‍ അറിയുന്നത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു. അതേസമയം ലേബലുകളില്‍ ഉത്പന്നത്തിന്റെയോ സേവനത്തിന്റെയോ വിവരങ്ങള്‍ അറബിക് ഭാഷയില്‍ നല്‍കുമ്പോള്‍ ഇവയെല്ലാം മറ്റ് ഏതെങ്കിലും ഒരു ഭാഷയില്‍ക്കൂടി നല്‍കാനുള്ള സാധ്യതയും ഉറപ്പാക്കിയിരിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.

ഉത്പന്നങ്ങളില്‍ അറബിക് ഭാഷ നിര്‍ബന്ധമാക്കിയത് പോലെതന്നെ ഹോട്ടലുകള്‍, വ്യാപാരസമുച്ചയങ്ങള്‍, കാര്‍ ഷോറൂമുകള്‍, അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ റിസപ്ഷന്‍ ഡെസ്‌കില്‍ ശനിയാഴ്ചമുതല്‍ അറബി സംസാരിക്കുന്ന ഒരു ജീവനക്കാരനെങ്കിലും നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!