ഖത്തറില്‍ ബൈക്കപകടത്തില്‍ പ്രതിശ്രുത വരന്‍ മരിച്ചു

Story dated:Monday May 15th, 2017,01 04:pm

ദോഹ: ബൈക്കപകടത്തില്‍ പ്രതിശ്രുത വരന്‍ മരിച്ചു. ചാവക്കാട് തൊഴിയൂര്‍ താഴശേരിക്കടുത്ത് പാലേമാവ് എട്ടാംതറയില്‍ വീട്ടില്‍ സുലൈമാന്റെ മകന്‍ ഷിഫാദ്(25)ആണ് മരിച്ചത്. വിവാഹത്തിന് അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്.

വെള്ളിയാഴ്ച രാത്രി അല്‍ ഖോറില്‍ വച്ച് ഷിഫാദ് സഞ്ചരിച്ച ബൈക്ക് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി മറയുകയായിരുന്നു. വക്ര ഹമദ് ആശുപത്രിയിലെ ക്യാഷ്യറായിരുന്നു ഷിഫാദ്.

മാതാവ്;സഫിയ. സഹോദരങ്ങന്‍: ഷെഫിന്‍. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ഖത്തറില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.