ഖത്തറില്‍ ഐക്കിയ ബീച്ച് കസേര വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നു

ദോഹ: രാജ്യത്ത് ഐക്കിയയുടെ ബീച്ച് കസേരകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനം. സമ്പത്തിക വാണിജ്യമന്ത്രാലയത്തിന്റേതാണ് തീരുമാനം. ഐക്കിയ മൈസിങ്‌സോ ബീച്ച് കസേര പരിക്കിന് കാരണമായതിനെ തുടര്‍ന്നാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഐക്കിയ ബീച്ച് കസേര കൈവശമുള്ള ഉപഭോക്താക്കള്‍ അത് തിരികെ നല്‍കി പണം മടക്കി വാങ്ങുകയോ അല്ലെങ്കില്‍ മാറ്റിയെടുക്കുകയോ ചെയ്യാനാണ് മന്ത്രാലയം നിര്‍ദേശിക്കുന്നത്.

ബീച്ച് കസേര ആഗോളവിപണിയില്‍നിന്ന് പിന്‍വലിക്കാനുള്ള നിര്‍ദേശം ഐക്കിയ നല്‍കിയിട്ടുണ്ട്. ബീച്ച് കസേര ഉപയോഗിക്കുമ്പോള്‍ വിരലുകള്‍ക്ക് പരിക്കേല്‍ക്കുകയും ചികിത്സവേണ്ടി വരുകയും ചെയ്യുന്നതായി അമേരിക്ക ഉള്‍പ്പെടെ വിവിധരാജ്യങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെയും ഐക്കിയയുടേയും സഹകരണത്തോടെയാണ് നടപടി.