Section

malabari-logo-mobile

ശിരോവസ്ത്രം ധരിച്ച് കളിക്കാന്‍ അനുവദിച്ചില്ല;ഖത്തര്‍ വനിതാ ബാസ്‌ക്കറ്റ് ബോള്‍ ടീം പിന്‍മാറി

HIGHLIGHTS : ഇഞ്ചിയോണ്‍: ശിരോവസ്ത്രം ധരിച്ച് കളിക്കാന്‍ അനുവാദം നിഷേധിച്ചതിനെ തുടര്‍ന്ന് ഖത്തറിന്റെ വനിതാ ബാസ്‌ക്കറ്റ് ബാള്‍ ടീം ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മ...

Untitled-2 copyഇഞ്ചിയോണ്‍: ശിരോവസ്ത്രം ധരിച്ച് കളിക്കാന്‍ അനുവാദം നിഷേധിച്ചതിനെ തുടര്‍ന്ന് ഖത്തറിന്റെ വനിതാ ബാസ്‌ക്കറ്റ് ബാള്‍ ടീം ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി. ഖത്തര്‍ വനിതാ സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ അഹ്‌ലാം ആല്‍മാനഅ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മംഗോളിയയ്‌ക്കെതിരേയാണ് ഖത്തര്‍ കളിക്കേണ്ടിയിരുന്നത്. എന്നാല്‍ ശിരോവസ്ത്രം ധരിച്ച് കളിക്കാന്‍ അനുവദിക്കില്ലെന്ന അന്താരാഷ്ട്ര ബാസ്‌ക്കറ്റ് ബാള്‍ ഫെഡറേഷന്റെ നിയമം ചൂണ്ടിക്കാട്ടിയാണ് ഏഷ്യന്‍ ഗെയിംസ് സംഘാടകര്‍ ഖത്തറി ടീമിന് അനുമതി നിഷേധിച്ചത്. എന്നാല്‍ പല അന്താരാഷ്ട്ര ഫെഡറേഷനുകളും ശിരോവസ്ത്രം ധരിച്ച് കളിക്കാന്‍ അനുവദിക്കാറുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി മത്സരിക്കുന്നതിലൂടെ രാജ്യത്തെ വനിതാ ടീമുകളുടെ വികസനവും പരിശീലനവുമാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്.
വനിതാ ബാസ്‌ക്കറ്റ് ബാളിലെ വേഷം സംബന്ധിച്ച നിയമം അറിഞ്ഞുകൊണ്ടു തന്നെയാണ് ഞങ്ങളുടെ ടീമിനെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ കൊണ്ടുവന്നത്. വേഷം സംബന്ധിച്ച നിയമം ഭേദഗതി ചെയ്യാന്‍ അന്താരാഷ്ട്ര ബാസ്‌ക്കറ്റ് ബാള്‍ ഫെഡറേഷനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നത്. വേദിയില്‍ എത്തിയിട്ടും ഈ നിയമം മൂലം കളിക്കാന്‍ കഴിയാതെ പിന്‍മാറേണ്ടി വന്നതിലൂടെ ഈ പ്രശ്‌നം പൊതുജനാഭിപ്രായത്തിനായി സമര്‍പ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് ഏഷ്യന്‍ ഗെയിംസിലേക്കുള്ള ഖത്തര്‍ മിഷന്‍ അറിയിച്ചു.
അറബ് ഇസ്‌ലാമിക ലോകത്തെ വനിതകള്‍ക്ക് എല്ലാ കായിക ഇനങ്ങളിലും പങ്കെടുക്കാനുള്ള അവകാശത്തിനു മുമ്പില്‍ വിലങ്ങു തടിയായി നില്‍ക്കുകയാണ് ഈ നിയമം. ഇത് കാരണം ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുന്ന വനിതാ ടീമുകളുടെ എണ്ണം 10 ആയി കുറഞ്ഞു. ഈ നിയമം വനിതകളുടെ കായിക രംഗത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സമാണ്.
അതേസമയം ഖത്തര്‍ ടീമില്‍ ശിരോവസ്ത്രം ധരിക്കാത്ത കളിക്കാരികളുമുണ്ടല്ലോ എന്ന ചോദ്യത്തിന് അതെല്ലാം കളിക്കാരുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും അതില്‍ ഞങ്ങള്‍ ഇടപെടില്ലെന്നും ഖത്തര്‍ മിഷന്‍ വ്യക്തമാക്കി.
തങ്ങള്‍ ശിരോവസ്ത്രം ധരിച്ചുകൊണ്ട് ഇന്തോനേഷ്യയിലും ചൈനയിലും ബാസ്‌ക്കറ്റ് ബാള്‍ കളിച്ചിട്ടുണ്ടെന്ന് ഖത്തറി വനിതാ ബാസ്‌ക്കറ്റ് ബാള്‍ താരം അമല്‍ മുഹമ്മദ് പറഞ്ഞു. ശിരോവസ്ത്രം നിരോധിക്കുന്നത് എന്തിനാണെന്ന് എനിക്കു മനസ്സിലാവുന്നില്ല. ഇത് അപകടകരമായ ഒരു വസ്ത്രമല്ല. കളിയേയോ മറ്റു കളിക്കാരേയോ ഇത് ഏതെങ്കിലും നിലക്ക് ബാധിക്കുന്നതുമല്ല. പിന്നെ എന്തിനാണീ നിരോധനമെന്ന് അവര്‍ ചോദിച്ചു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!