ഖത്തറില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

ദോഹ: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഹമദ് തുറമുഖം വഴി ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത പുകയില ഉല്‍പന്നങ്ങളാണ് മരിടൈം കസ്റ്റംസ് പിടികൂടിയത്.

പുകയില ഉല്‍പന്നങ്ങള്‍ ഇലക്ട്രിക് ഹീറ്ററുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.