ഖത്തറില്‍ ബാങ്കുകള്‍ക്ക് അഞ്ച് ദിവസം അവധി

ദോഹ: രാജ്യത്തെ ബാങ്കുകള്‍ക്ക് പെരുന്നാള്‍ പ്രമാണിച്ച് അഞ്ച് ദിവസം അവധിയായിരിക്കും. സെന്‍ട്രല്‍ ബാങ്ക് വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയായിരിക്കും അവധി.

ജൂലൈ രണ്ട് മുതല്‍ ബാങ്കുകള്‍ സാധാരണ പോലെ പ്രവര്‍ത്തിച്ച് തുടങ്ങുമെന്നും സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.