ലോഹത്തിന്റെ അംശം കണ്ടെത്തി; ഖത്തറില്‍ ലോട്ടസ് ബിസ്‌കോഫ് കുക്കീബട്ടിന്റെ വില്‍പ്പന നിരോധിച്ചു

ദോഹ: കുക്കീബട്ടര്‍ സ്‌പ്രെഡില്‍ ലോഹത്തിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് ഇവയുടെ വില്‍പ്പന നിരോധിച്ചു. ഇറക്കുമതി ചെയ്യുന്ന പ്രശസ്തമായ ലോട്ടസ് ബിസ്‌കോഫ് കുക്കി ബട്ടറിന്റെ 380 ഗ്രാം ജാര്‍ ആണ് നിരോധിച്ചിരിക്കുന്നത്.

ചില ജാറുകളില്‍ ലോഹത്തിന്റെ കഷ്ണങ്ങള്‍ കണ്ടെത്തിയെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് മന്ത്രാലയം ഉത്തരവിറക്കിയത്. ബല്‍ജിയത്തില്‍ നിന്നാണ് ലോട്ടസ് കുക്കീബട്ടര്‍ ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

എന്നാല്‍ ഇതേ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ലോട്ടസ് ബിസ്‌കോഫ് ക്രഞ്ചി ബിസ്‌ക്കറ്റ് സ്‌പ്രെഡ് യുകെയിലെ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

ഖത്തറില്‍ ലോഹം കണ്ടെത്തിയ ഈ ഉല്‍പ്പന്നങ്ങള്‍ 2018 ഫെബ്രുവരി, മാര്‍ച്ച് മാസം വരെ ഉപയോഗിക്കാവുന്ന ജാറുകളിലാണെന്നും ഇവ ഒരു കാരണവശാലും ഉപയോഗിക്കേണ്ടതില്ലെന്നും ഉപയോക്താക്കള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നിരോധിച്ച ഈ ഉല്‍പ്പന്നം വാങ്ങിയിട്ടുള്ളവര്‍ക്ക് റീട്ടെയ്‌ലറില്‍ നിന്ന് പണം റീഫണ്ട് ചെയ്യാവുന്നതാണ്.