റംസാന്‍ പ്രമാണിച്ച് ഖത്തറില്‍ തടവുകാര്‍ക്ക് മോചനം

Story dated:Wednesday May 31st, 2017,05 30:pm

ദോഹ: രാജ്യത്ത് റംസാന്‍ പ്രമാണിച്ച് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാത്ത തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്. ഖത്തര്‍ അമീറാണ് ഉത്തരവിട്ടിരിക്കുന്നത്. പുണ്യ റംസാനില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാനും വിശുദ്ധിയിലേക്ക് നയിക്കാനും അവസരം നല്‍കാനാണ് തടവുകാരെ പൊതുമാപ്പ് നല്‍കി വിട്ടയക്കുന്നത്.
ജയിലിലെ നല്ല നടപ്പു കൂടി പരിഗണിച്ചായിരിക്കും വിട്ടയക്കാനുളള തടവുകാരെ തെരഞ്ഞെടുക്കുക. വര്‍ഷത്തില്‍ രണ്ടുതവണയാണ് അമീര്‍ തടവുകാരെ പൊതുമാപ്പു നല്‍കി വിട്ടയക്കാറുള്ളത്.

ഇന്ത്യന്‍ എംബസിയുടെ കണക്ക് പ്രകാരം 194 തടവുകാരാണ് വിവിധ കേസുകളില്‍പെട്ട് തടവ് ശിക്ഷ അനുഭവിക്കുന്നത്. എന്നാല്‍ എത്ര തടവുകാരെ പുറത്തുവിടുമെന്ന കാര്യമൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പൊതുമാപ്പു നല്‍കി വിട്ടയക്കുന്നവരില്‍ ഇന്ത്യക്കാരുണ്ടെങ്കില്‍ അക്കാര്യം ഇന്ത്യന്‍ എംബസിയെ പിന്നീട് അറിയിക്കും.