ഖത്തറില്‍ എടിഎം കുത്തിത്തുറക്കാന്‍ ശ്രമിച്ച കേസില്‍ വിദേശിയെ ശിക്ഷിച്ചു

ദോഹ: എടിഎം കുത്തിത്തുറക്കാന്‍ ശ്രമിച്ച കേസില്‍ ഫിലിപ്പിനോ സ്വദേശിയെ ശിക്ഷിച്ചു. ഒരു വര്‍ഷം തടവും നാടുകടത്തലുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ തല്‍ക്കാലം നടപ്പാക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രതി ബാങ്കിനു പുറത്തുള്ള എടിഎമ്മിലാണു കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. കാര്‍ ദൂരെ മാറ്റിയിട്ട ശേഷം ഇരുമ്പ് ഉപകരണവുമായി പ്രതി എടിഎമ്മിലെത്തിയത്. എടിഎം കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതു ബാങ്കിനു മുന്നിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ കണ്ടു. ഇതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടല്ല.