ഖത്തറില്‍ പൊതുമാപ്പ്; കാലാവധി തീരാന്‍ ഒരുമാസം;അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി

untitled-1-copyദോഹ: പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഒരുമാസം അവശേഷിക്കെ രാജ്യത്ത് നിരവധി പേര്‍ അനധികൃതമായി തങ്ങുന്നതായി റിപ്പോര്‍ട്ട്. അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡിസംബര്‍ ഒന്നിന് ശേഷം കുടിയേറ്റ നിയമം ലംഘിച്ച് ഖത്തറില്‍ തങ്ങുന്നവരെ കണ്ടത്തൊന്‍ ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പ് കര്‍ശനമായ പരിശോധന കാമ്പയിന്‍ നടത്തുമെന്ന് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ജാബര്‍ ലെബ്ദ പറഞ്ഞു. പൊതുമാപ്പിന്‍്റെ ആനുകൂല്യം തേടാതെ വീണ്ടും രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്ക് കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്‍െറ മുന്നറിയിപ്പ്. പൊതുമാപ്പിന്‍്റെ ആനുകൂല്യം തേടുന്ന പ്രവാസികള്‍ വളരെ അധികം പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലേക്ക് പോകാനുള്ള സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

കേസുകളില്‍ പ്രതികളല്ലാത്ത പ്രവാസികള്‍ക്ക് രാജ്യത്തേക്ക് മടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ 15 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കി നടപടികള്‍ ലളിതമാക്കിയിരിക്കുന്നതായും ബ്രിഗേഡിയര്‍ ലെബ്ദ വ്യക്തമാക്കി. പ്രവാസികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും താമസവും സംബന്ധിച്ച 2009ലെ നാലാം നമ്പര്‍ നിയമം ലംഘിച്ചവര്‍ക്കാണ് പൊതുമാപ്പ്.
വിവിധ കാരണങ്ങളാല്‍ രാജ്യത്തെ കുടിയേറ്റ നിയമം ലംഘിച്ച് താമസിക്കുന്നവര്‍ക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.

നിയമ വിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവര്‍ക്കും സന്ദര്‍ശക വിസയില്‍ എത്തി വിസ പുതുക്കാതെയുള്ള വ്യക്തികള്‍, കുടുംബാംഗങ്ങള്‍, സ്പോണ്‍സറുടെ അടുത്ത് നിന്ന് നിന്ന് വിവിധ കാരണങ്ങളാല്‍ ഒളിച്ചോടിയവര്‍, നിയമ വിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവര്‍ എന്നിവര്‍ക്കെല്ലാം പൊതുമാപ്പിന് അപേക്ഷിക്കാം. പാസ്പോര്‍ട്ട്, ഓപ്പണ്‍ ടിക്കറ്റ് അല്ലങ്കെില്‍ റിസര്‍വേഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡിന്‍്റെ പകര്‍പ്പ് അല്ലങ്കെില്‍ രാജ്യത്തേക്ക് പ്രവേശിച്ചപ്പോള്‍ ലഭിച്ച വിസയുടെ പകര്‍പ്പ് എന്നീ രേഖകളുമായി വേണം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്‍്റെ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗത്തെ സമീപിക്കുവാന്‍.
എല്ലാ ആഴ്ചയിലും ഞായര്‍ മുതല്‍ വ്യാഴം വരെ ഉച്ചക്ക് പന്ത്രണ്ട് മണി മുതല്‍ രാത്രി എട്ട് വരെയാണ് സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍.