ഖത്തര്‍ അലുമിനിയം പ്ലാന്റ് കയറ്റുമതിക്ക് പുതിയ റൂട്ട്

ദോഹ: അയല്‍രാജ്യങ്ങള്‍ ചരക്ക് ഗതാഗതത്തിന് നിലവിലുള്ള റൂട്ടുകള്‍ നിരോധിച്ചതോടെ ഖത്തര്‍ അലുമിനിയം പ്ലാന്റ് കയറ്റുമതിക്കായി പുതിയ റൂട്ട് കണ്ടെത്തിയിരിക്കുകയാണ്.

അലുമിനിയം പ്ലാന്റിന്റെ അമ്പത് ശതമാനത്തോളം ഉടമസ്ഥാവകാശമുള്ള നോര്‍വെയുടെ നോര്‍സ്‌ക് ഹൈഡ്രോയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള റൂട്ടില്‍ മാറ്റം വന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങളെത്താന്‍ നേരിയ കാലതാമസം നേരിട്ടേക്കാമെന്നും ഹൈഡ്രോ വക്തവ് പറഞ്ഞു.