Section

malabari-logo-mobile

സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം;ഖത്തര്‍ പുതിയ വിമാനപാതകള്‍ ആരംഭിച്ചു

HIGHLIGHTS : ദോഹ: രാജ്യത്തിനെതിരെ സൗദി സഖ്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്‌സ് പുതിയ പാതകള്‍ തുറന്നെന്ന് സിഇഒ അക്ബര്‍ അല്‍ ബാ...

ദോഹ: രാജ്യത്തിനെതിരെ സൗദി സഖ്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്‌സ് പുതിയ പാതകള്‍ തുറന്നെന്ന് സിഇഒ അക്ബര്‍ അല്‍ ബാക്കിര്‍ വ്യക്തമാക്കി. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 11 പുതിയ പാതകളില്‍ സര്‍വ്വീസ് ആരംഭിച്ചതിന് പുറമെ 26 പുതിയമേഖലകളിലേക്കു കൂടി പറക്കാനൊരുങ്ങുന്നതായും അദേഹം വ്യക്തമാക്കി.

ഉപരോധത്തെ തുടര്‍ന്ന് മുടങ്ങിപ്പോയ 19 റൂട്ടുകള്‍ക്ക് പകരം 27 പുതിയ റൂട്ടുകള്‍ തുറന്നതായും അദേഹം വ്യക്തമാക്കി. ഈ വര്‍ഷം നടക്കുന്ന റഷ്യന്‍ ലോകകപ്പടക്കം 2022 വരെയുള്ള ഫിഫയുടെ മുഴുവന്‍ ചാമ്പന്യന്‍ഷിപ്പുകളുടെയും ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയാണ് ഖത്തര്‍ എയര്‍വേയ്‌സ്. ലോകത്തിലെ പ്രധാനപ്പെട്ട 150 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഖത്തര്‍ എയര്‍വെയ്‌സിന് 200 അത്യാധുനിക വിമാനങ്ങള്‍ കൂടിയുണ്ട്.

sameeksha-malabarinews

എബിബി ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് അക്ബര്‍ അല്‍ ബാക്കിര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!