ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തിരൂര്‍ തെക്കന്‍കുറ്റൂര്‍ സ്വദേശി പറമ്പത്ത് വീട്ടില്‍ മുഹമ്മദലി(42), കോഴിക്കോട് ഒളവണ്ണ മാത്തറ കുളങ്ങര പറമ്പ് പ്രവീണ്‍(52) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഇന്‍ഡസ്ട്രിയല്‍ ഏരിയില്‍ വെച്ച് റോഡ് മുറിച്ച്കടക്കവെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. ഇരുവരും അലി ഇന്റര്‍നാഷണല്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരാണ്.

നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.